ജീവിതത്തിനും രോഗത്തിനുമിടയിലെ നൂൽപാലങ്ങൾ

ഷോപ്പിലെ തിരക്കിനിടയിലാണ്​ റൂമിലെ വാട്സ്​ആപ് ഗ്രൂപ്പിലേക്ക്‌ തലേന്ന് നാട്ടിലേക്ക്‌ പോയ സുബൈറി​​െൻറ മെസേജ് ‌ വരുന്നത്‌. സബ്ക്കയിൽ അവ​​െൻറ കൂടെ ഉണ്ടാകാറുള്ള ഒരാൾ രണ്ടു ദിവസം മുമ്പ്​​ നാട്ടിലേക്ക്‌ പോയിരുന്നെന്നും അദ് ദേഹത്തിന്​ പനി കൂടുതൽ കാരണം പരിശോധിച്ചപ്പോൾ കൊറോണ ഉള്ളതായി കണ്ടെത്തിയെന്നും. ഹെൽത്ത്‌ സ​െൻററിൽ അറിയിച്ചതു പ്രകാരം അവർ സുബൈറിനെ ഐസൊലേഷനിലേക്ക്​ മാറ്റിയിരിക്കുകയാണ്​. എല്ലാവരും ഒന്നു ശ്രദ്ധിക്കണേ എന്നും. കാര്യങ്ങൾ ഒ ന്നൂടെ വ്യക്തമാവാൻ സുബൈറി​​െൻറ കൂടെ എപ്പോഴും ഉണ്ടാവാറുള്ള ഫൈസലിക്കയെ വിളിച്ചു.

ഫോണെടുത്തതും മൂപ്പർ പറഞ് ഞത്‌ ‘സംഭവം ഭീകരമാണ്​’ എന്നായിരുന്നു. ഞാനും സുബൈറും എപ്പോഴും അവ​​െൻറ കൂടെ ഉണ്ടാവാറുണ്ട്‌. ഫുഡൊക്കെ ഒന്നിച്ചാണു കഴിക്കാറുള്ളത്, രാത്രി സബ്ക്കയിൽ ഒന്നിച്ചിരുന്ന് ലുഡൊയും കളിക്കാറുണ്ട്‌, ഇപ്പോ തന്നെ ടിക്കറ്റ്‌ എടുത്ത്​ നാട്ടിലേക്ക്‌ പോവുകയാണ്​, കൂടെ റാഫിയും(മറ്റൊരു റൂം മേറ്റ്‌ ) ഉണ്ട്‌. ഇതൊക്കെ കേട്ടതും ഞാൻ പകുതി ജീവൻ പോയതുപോലെ ആയി, കൊറോണയുടെ വ്യാപനത്തെക്കുറിച്ച്​ കേൾക്കുന്ന അറിവുകൾ വെച്ച്​ നോക്കു​േമ്പാൾ ഒരേ റൂമിൽ ഉള്ള ഞാനടങ്ങുന്ന മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനം ആയി എന്ന് തോന്നി. സംഭവം ഞാൻ ഷാനി​ മണ്ടോളി എന്ന ഞങ്ങളുടെ ശാനിക്കയെ അറിയിച്ചു. ഉടനെ റൂം ഒഴിവാക്കി ഓഫിസിലേക്ക്‌ തൽക്കാലം താമസം മാറ്റാൻ നിർദേശിച്ചു.

റൂമിലുള്ള ആളുകളൊക്കെ കിട്ടിയ ഫ്ലൈറ്റിന്​ നാട്‌ പിടിക്കാൻ തുടങ്ങി. അന്ന് രാത്രി ഓഫിസ്‌ റൂമിൽ ഉറക്കം വരാതെ എന്തൊക്കെയോ ആലോചിച്ച്‌ ഒറ്റക്ക്​ കഴിഞ്ഞു, എവിടെയോ വായിച്ച്‌ മാത്രം കേട്ടിരുന്ന പകർച്ചവ്യാധി ഇന്നിപ്പോ എ​​െൻറ അടുത്ത്‌ എത്തിയിരിക്കുന്നു. എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖമൊക്കെ മനസ്സിൽ തെളിഞ്ഞു. അതുകൊണ്ടുതന്നെ പലപ്പോഴും പൊട്ടിക്കരച്ചിലിലേക്കാണ്​ എത്തിയത്‌. പിറ്റേന്നോടു കൂടി കൂട്ടുകാരെല്ലാം കാര്യമറിഞ്ഞു. ഒന്നും ഉണ്ടാവില്ലെന്നും കരയാതിരിക്കാനും നാട്ടിലേക്ക്‌ പോയ ആളുകളെ ടെസ്​റ്റ്​ ചെയ്തത്‌ റിസൽട്ട്‌ കാത്തിരിക്കാമെന്നും നെഗറ്റിവ്‌ ആയിരിക്കുമെന്നുമൊക്കെ അവർ സമാധാനിപ്പിച്ചു.അന്ന് വൈകീട്ട്‌ ഫൈസലിക്കാ​​െൻറ അനുജൻ അഫ്സൽ എന്നെ വിളിച്ചു, മുജീബേ... ഫൈസലി​​െൻറ റിസൽട്ട്‌ വന്നു, പോസിറ്റിവ്‌ ആണ്​, എന്താ ചെയ്യ, നിങ്ങൾ റൂമിൽ ഉള്ള ആൾക്കാരൊക്കെ ഒന്ന് ശ്രദ്ധിക്ക്‌, എ​​െൻറ കാലി​​െൻറ ചെറുവിരൽ തൊട്ട്‌ തലവരെ മരവിച്ചു. എന്ത്‌ ചെയ്യും എന്ന് മനസ്സിലാകുന്നില്ല, ഉടനെ ശാനിക്കാനെ വിളിച്ച്‌ കാര്യം പറഞ്ഞു. ‘‘പേടിക്കേണ്ട, നാട്ടിലേക്കുള്ള ടിക്കറ്റ്‌ നോക്കട്ടേ’’ എന്ന് ആശ്വസിപ്പിച്ചു.

പിന്നെ റൂമിൽ ഉള്ള ഷെരീച്ചാനെ വിളിച്ചു. നീ ഇങ്ങോട്ട്‌ വാ, നമുക്ക്‌ ഇവിടെ ഹെൽത്തിൽ ടെസ്​റ്റ്​ ചെയ്ത്‌ നോക്കാമെന്ന് പറഞ്ഞു. എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത്‌ ശാനിക്കയുമായി സദാ ഇടപഴകുന്നതു കാരണം അദ്ദേഹത്തിനും അതുവഴി കുഞ്ഞുങ്ങളിലേക്കും എത്തുമോ എന്ന ഭയം ആയിരുന്നു. അത്‌ എനിക്ക്‌ താങ്ങാൻ കഴിയാത്ത വിഷമം ആയിരുന്നു. സത്യത്തിൽ ഈ ഒരൊറ്റ കാര്യം മാത്രം മനസ്സിൽ നിന്നും പോകുന്നില്ല എന്നുമാത്രമല്ല, ആ സങ്കടം എനിക്ക്‌ സഹിക്കാനും ആകുന്നില്ല. പിന്നൊന്നും ചിന്തിച്ചില്ല. മാസ്‌ക്കും ഗ്ലൗസും ഇട്ട്‌ നേരെ റൂമിലേക്ക്‌ നടന്നു, മറ്റുള്ള ഒരാൾക്കു പോലും ഞാൻ കാരണം അസുഖം വരുത്തരുതേ റബ്ബേ എന്ന്​ പടച്ചവനോട്​ പ്രാർഥിച്ചു. റൂമിൽ എല്ലാവരും മുഖത്തോടു മുഖം നോക്കിനിന്നു. കളിചിരികളും തമാശകളും നിറഞ്ഞിരുന്ന ആ മുറിയിൽ നിശ്ശബ്​ദത മാത്രം. പിറ്റേന്ന് നേരം വെളുക്കുന്നതു വരെ പലതും ആലോചിച്ച്‌ അതേ ഇരുത്തംതന്നെ ആയിരുന്നു. രാവിലെയോടെ ഭയം ഇരട്ടിക്കാൻ മറ്റൊരു വാർത്ത കൂടി എത്തി, ഫൈസൽക്കാ​​െൻറ കൂടെ പോയ റാഫിക്കും കൊറോണ പോസിറ്റിവ്‌ ആണെന്ന്.ഹെൽത്തിൽ വിളിച്ച നമ്മൾക്ക്‌ കിട്ടിയ നിർദേശം എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്​റ്റ്​ ചെയ്യാമെന്നും അതുവരെ റൂമിൽതന്നെ ഇരിക്കാനും ആയിരുന്നു. അതിനിടെ ആശ്വാസ വാർത്തയെത്തി. സുബൈറി​​െൻറ റിസൽട്ട്‌ നെഗറ്റിവ്‌.

നാട്ടിൽ അവരെ ചികിത്സിക്കുന്ന കളമശ്ശേരി ഹോസ്പിറ്റലിലെ ഡോ. ലഥീഷ്‌ എന്നെ വിളിച്ചു. ഒന്നും പേടിക്കാനില്ലെന്ന്​ ആശ്വസിപ്പിച്ച അദ്ദേഹം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുതന്നു. എല്ലാ തിരക്കുകൾക്കുമിടയിലും ഞങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി തരാൻ അദ്ദേഹം സമയം കണ്ടെത്തി. ആ മനുഷ്യൻ പകർന്നു തന്ന ധൈര്യത്തിനും സമാധാനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ആർക്കും ഒന്നും വരാതിരിക്കാൻ പ്രാർഥിച്ചുകൊണ്ട്‌ നമ്മൾ റൂമി‍​െൻറ ഉള്ളിൽ കഴിച്ച്‌ കൂട്ടുകയായിരുന്നു.ഇന്നിപ്പോൾ 14 ദിവസങ്ങൾക്ക്‌ ശേഷവും നമ്മൾ റൂമിലുള്ള ആർക്കും ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല. മറ്റൊരു സന്തോഷവാർത്ത എന്തെന്നാൽ ചികിത്സയിലുള്ള ഫൈസലിക്കയുടെ പുതിയ രണ്ട്​ ടെസ്​റ്റിലും നെഗറ്റിവ്‌ ആണ്​. ഡിസ്ചാർജ്​ ചെയ്​ത്​ വീട്ടിൽ തിരിച്ചെത്തി. കൂട്ടത്തിലുള്ള റാഫിയുടെ പുതിയ റിസൾട്ട്‌ നെഗറ്റിവ്‌ ആവാൻ കാത്തിരിക്കുന്നു.
ഒപ്പം ഇൗ മഹാവിപത്തിനെതിരെ​ വിശ്രമമില്ലാതെ പൊരുതുന്ന ഡോ. ലഥീഷ്​ ഉൾപ്പെടെയുള്ള ഡോക്​ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും വേണ്ടി പ്രപഞ്ചനാഥനോട്​ മനസ്സു നിറഞ്ഞ്​ പ്രാർഥിക്കുന്നു.

മുജീബ്​ ഉസ്​മാൻ, ദേര

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.