ദുബൈ: ദുബൈ ഫ്രീസോണിൽ വാടക അടക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കുമെന്ന് അധികൃതർ അ റിയിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് നടപടി. കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
തുക അടക്കാനുള്ള തവണകളുടെ എണ്ണം വർധിപ്പിക്കും. വിവിധ ഇന്‍ഷുറന്‍സ് തുകകള്‍ തിരിച്ച് നല്‍കും. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഏർപ്പെടുത്തിയ പിഴകൾ റദ്ദാക്കും. ഫ്രീസോണിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈവര്‍ഷം കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിഴയില്ലാതെ ജോലി മാറാന്‍ അവസരമൊരുക്കുമെന്നും ഫ്രീസോണ്‍ കൗണ്‍സില്‍ ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു. ജബല്‍അലി ഫ്രീസോണില്‍ മാത്രം 7,500 സ്ഥാപനങ്ങള്‍ക്ക് ഇളവുകൾ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.