????????????? ????? ?????????????????? ???? ????? ?????? ??????

ആശ്വാസയാത്രക്ക് അൽപം അകലം പാലിക്കാം

ദുബൈ: ഒട്ടും ആശങ്കകളില്ലാതെ ആശ്വാസത്തോടെ യാത്ര തുടരാൻ പൊതുഗതാഗത സംവിധാനങ്ങളിൽ മുൻകരുതൽ നപടികളുമായി ദുബൈ റോ ഡ് ട്രാൻസ്പോർട്ടേഷൻ. ദിവസവും 6.5 ലക്ഷത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന ദുബൈ മെട്രോയിൽ നിരവധ ി നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സ്്റ്റേഷനകത്ത് പ്രവേശിക്കുന്നതിന് മുമ്പു തന്നെ ക്യൂ സംവിധാനമേർപെടുത്ത ി, നിശ്ചിത യാത്രക്കാരെ മാത്രം ഇടവിട്ടു പ്രവേശിപ്പിക്കുന്ന രീതിക്ക് ബുധനാഴ്ച തുടക്കമായി. പുതിയ പരിഷ്കരണം സ്ഥിരം യാത്രക്കാരിൽ അൽപം ആശയക്കുഴപ്പം സൃഷ്്ടിച്ചെങ്കിലും സാമൂഹികമായ അകലം പാലിക്കുന്ന രീതി ഉറപ്പാക്കുന്ന നടപടികളെ യാത്രക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതോടെ ഓരോ സർവിസിലും കാബിനുകളിലെ ‍യാത്രക്കാരുടെ എണ്ണം പകുതി കണ്ടു കുറഞ്ഞു.

റെഡ്, ഗ്രീൻ ലൈനുകളിൽ സാമൂഹിക അകലം പാലിച്ചാണ് ബുധനാഴ്ച മെട്രോ എല്ലാ സർവിസുകളും പൂർത്തിയാക്കിയത്. ഓരോ സർവിസിലും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ കൃത്യമായ അകലത്തിലിരുന്ന് യാത്ര ചെയ്യാവുന്ന സൗകര്യവും നിലവിൽ വന്നു. മെട്രോ കാര്യേജുകൾ, പൊതു ബസുകൾ, ടാക്സികൾ, സമുദ്ര ഗതാഗതം എന്നിവയുടെ അണുവിമുക്തമാക്കലും ശുചീകരണവും ആർ.ടി.എ തുടരുകയാണ്. ഇതിനായി മാത്രം ആയിരത്തോളം തൊഴിലാളികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മെട്രോ ക്യാബിനുകൾക്ക് പുറമെ സ്്റ്റേഷനുകളിലും ഇടനാഴികളിലും വരെ ശുചിത്വം ഉറപ്പാക്കാൻ ആർ‌.ടി‌.എ നിരവധി സംരക്ഷണ നടപടികളാണ് സ്വീകരിക്കുന്നത്. യാത്രക്കാർ സ്പർശിക്കാൻ സാധ്യതയുള്ള വാതിലുകൾ, സീറ്റുകൾ, ബാറുകൾ, ടിക്കറ്റ് വെൻഡിങ്​ മെഷീനുകൾ, റെയിലിംഗുകൾ എന്നിവയും ക്ലീനർമാർ കൃത്യമായി അണുവിമുക്തമാക്കാൻ പ്രത്യേക ശ്രദ്ധയാണ് ആർ.ടി.എ പുലർത്തുന്നത്.

പ്രതിദിനം ദുബൈ മെട്രോയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആർ.ടി.എ‍യുടെ ഉത്തരവാദിത്തമാണ്. അന്താരാഷ്്ട്ര തലത്തിൽ പിന്തുടരുന്ന ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി തീവ്രമായ ശുചീകരണ, അണുമുക്ത പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് ^ പ്രതിദിനം 15 ദശലക്ഷം യാത്രക്കാർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രിക്കുന്ന ആർ.‌ടി.‌എ പറഞ്ഞു. കാൽ‌നടയാത്രക്കാർ‌ക്ക് സിഗ്‌നലുകൾ‌ ക്ലിക്കുചെയ്യുന്നതിന് മുമ്പും ശേഷവും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാനും യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും പുറപ്പെടുവിച്ച ആരോഗ്യ-സുരക്ഷാ മാർ‌ഗനിർ‌ദേശങ്ങൾ‌ പാലിക്കാനും ആർ‌.ടി.‌എ നിർദേശിച്ചു.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.