ദുബൈ: ലുലു ഗ്രൂപ്പിെൻറ യു.എ.ഇയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും പതിവുേപാലെ ദിവസേന രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. അടച്ചിടേണ്ട വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് സൂപ്പർമാർക്കറ്റുകളെയും ഫാർമസികളെയും ഒഴിവാക്കിയിട്ടുണ്ട്.
വിവിധ ഗവണ്‍മെൻറ് ഡിപ്പാര്ട്ട്മെൻറുകളുമായും ലോജിസ്റ്റിക്സ് പാര്ട്ട്ണര്മാരുമായും സപ്ലൈയേഴ്സുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍സ് ഓഫിസര്‍ വി. നന്ദകുമാര്‍ വ്യക്തമാക്കി.
യു.എ.ഇയിലുടനീളമുള്ള വെയര്‍ഹൗസുകളില്‍ എല്ലാവിധ അവശ്യസാധനങ്ങളും ദീര്‍ഘകാലത്തേക്ക് സ്റ്റോക്കുണ്ട്. ഭക്ഷ്യവസ്തുക്കൾക്കോ അവശ്യ സാധനങ്ങൾക്കോ ക്ഷാമമുണ്ടാവുമെന്ന ആശങ്ക വേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.