നാട്ടിലുള്ള യു.എ.ഇ പ്രവാസികൾ രജിസ്​റ്റർ ചെയ്യണം

ദു​ബൈ: യു.​എ.​ഇ​യി​ൽ റെ​സി​ഡ​ൻ​റ്​​സ് വി​സ​യു​ള്ള പ്ര​വാ​സി​ക​ൾ നാ​ട്ടി​ലാ​ണെ​ങ്കി​ൽ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ ബ​ന്ധ​പ്പെ​ടാ​നും മ​ട​ക്ക​യാ​ത്ര എ​ളു​പ്പ​മാ​ക്കാ​നു​മാ​ണ് സം​വി​ധാ​ന​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മി​നി​സ്ട്രി ഓ​ഫ് ഫോ​റി​ൻ അ​ഫ​യേ​ഴ്​​സ് ആ​ൻ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​പ​റേ​ഷ​​െൻറ www.mofaic.gov.ae എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

പ്ര​വാ​സി​ക​ൾ നാ​ട്ടി​ലാ​ണെ​ങ്കി​ലും മ​റ്റു​ വി​ദേ​ശ​രാ​ജ്യ​ത്താ​ണെ​ങ്കി​ലും ഈ ​സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. വെ​ബ്സൈ​റ്റി​ലെ സ​ർ​വീ​സ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത സേ​വ​നം (ഇ​ൻ​ഡി​വി​ജു​വ​ൽ സ​ർ​വി​സ്) എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ത​വ​ജു​തി ​െറ​സി​ഡ​ൻ​റ്​​സ് എ​ന്ന സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ പേ​ര്, എ​മി​റേ​റ്റ്സ് ഐ​ഡി ന​മ്പ​ർ, നാ​ട്ടി​ലെ മൊ​ബൈ​ൽ ന​മ്പ​ർ, യു.​എ.​ഇ​യി​ലു​ള്ള ബ​ന്ധു​വി​​െൻറ ന​മ്പ​ർ, ര​ണ്ടാ​ഴ്ച​ക്കി​ടെ സ​ന്ദ​ർ​ശി​ച്ച രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് ആ​ദ്യ​മാ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.