കോവിഡ് വൈറസ് പരന്നതോടെ സ്കൂൾ അടച്ചപ്പോൾ, ഇനി ഇപ്പോ വീട്ടിലെത്തിയാ എന്താ ചെയ്യാ എന്നായിരുന്നു മനസ്സിൽ. പ്രതിരോധ ശക്തി ഏറ്റവും കുറഞ്ഞവരാണ് കുട്ടികൾ എന്നതുകൊണ്ടു തന്നെ ഒരു പരീക്ഷണത്തിന് കാത്തു നിൽക്കാതെ സ്കൂളിലെ പരീക്ഷയും ഒഴിവാക്കി. നമ്മൾ കുട്ടികൾക്ക് വീട്ടിൽ അടങ്ങിയിരിക്കുക എന്നത് ഓർക്കാൻപോലും കഴിയാത്ത കാര്യമാണ്. എന്നിട്ടും നമ്മൾ പലതും അനുസരിക്കുകയാണ്. നമ്മളെകൊണ്ട് അനുസരിപ്പിക്കുന്ന നിങ്ങൾക്കും ചില കാര്യങ്ങൾ അനുസരിച്ച് കൂടെ? കുറച്ച് ദിവസം പുറത്തിറങ്ങാതെ ഇരുന്നാൽ ജീവിതക്കാലം മുഴുവൻ നമുക്ക് എന്നും പുറത്തിറങ്ങി നടക്കാമല്ലോ...
ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്നു പറയുമ്പോൾ ശരീരവും മനസ്സും ഒരു പോലെ വൃത്തിയോടെ വെക്കുകയാണ് വേണ്ടത്. മനസ്സ് എങ്ങനെ വൃത്തിയായി സൂക്ഷിക്കും എന്നല്ലേ ചിന്തിച്ചത് അതാണ് പറഞ്ഞത് ആശങ്കപ്പെടാതെ ജാഗ്രതയോടെ ഇരിക്കാൻ... നമ്മൾ കാരണം ഒരിക്കലും മറ്റുള്ളവർക്ക് അസുഖം വരാൻ പാടില്ല എന്ന ദൃഢനിശ്ചയത്തോടെ, വിഡിയോയിൽ കാണുന്നതുപോലെ 20 സെക്കൻഡ് കൈയുടെ എല്ലാ ഭാഗത്തും സോപ് എത്തുന്ന വിധത്തിൽ കൈ കഴുകുക. ചുമ, തുമ്മൽ എന്നിവ വരുമ്പോൾ ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിക്കുക. ചെറിയ പനി, ചുമ, ജലദോഷം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക. ഈ അവധിക്കാലം ജാലകത്തിനരികിലിരുന്ന് മഴ ആസ്വദിച്ചും സുലൈമാനി ഊതി കുടിച്ചും ബാക്കി വെച്ച പുസ്തകങ്ങൾ വായിച്ചുതീർക്കാം. ഉപ്പാക്കും ഉമ്മാക്കും ഒരു സർപ്രൈസ് പോലെ വല്ലതും ഉണ്ടാക്കി കൊടുക്കാം. അവരുടെ കൂടെ കളിക്കാം. കഥ പറയാം, പാട്ട് പാടാം.. വരയ്ക്കാം, എഴുതാം... അറിയില്ലെങ്കിലും നമ്മുക്ക് ശ്രമിക്കാമല്ലോ അല്ലേ... ഏപ്രിൽ ഒന്നിന് ഇ-ലേണിങ് പഠനം തുടങ്ങുന്നതിെൻറ ആകാംക്ഷയിലാണ് ഞാൻ, നിങ്ങളോ...? ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ കോവിഡ്- 19 ബാധിച്ചവരുടെ അസുഖം ചൈനീസ് പ്രോഡക്ട് നിർമിക്കും പോലെ എളുപ്പത്തിൽ ഭേദപ്പെടുത്തി ഡോക്ടർമാർ വിശ്രമിക്കുന്നത് പത്രമാധ്യമങ്ങളിൽ കണ്ടു. ഇതുപോലെ ലോകം മുഴുവൻ വ്യാപിച്ചു സഞ്ചരിക്കുന്ന കൊറോണ വൈറസ് ചങ്ങല പൊട്ടിക്കാൻ ബ്രേക്ക് ദി ചെയിൻ കാമ്പയിനിൽ നമുക്കും ഒന്നിക്കാം, കൈകൾ നേരിട്ട് കോർക്കാതെ തന്നെ.
എങ്ങനെയുണ്ട് വീടിനകത്തെ ക്ലാസ് റൂം?
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ,
സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണല്ലേ. അതിശക്തമായി വ്യാപിക്കുന്ന കോവിഡ് പകർച്ചവ്യാധിയുടെ പ്രതിരോധത്തിനായി നമ്മുടെ സർക്കാർ ആലോചനാപൂർവം കൈക്കൊണ്ട തീരുമാനമാണത്. വീടുകളിലിരുന്ന് പഠിച്ചും കളിച്ചും ഇൗ സമയം ഉല്ലാസകരമായി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ അധ്യാപകരുമായി ബന്ധപ്പെടുവാനും സംശയങ്ങൾ തീർക്കുവാനും സ്കൂളുകൾ സൗകര്യമൊരുക്കിയിട്ടുമുണ്ട്. വീട്ടിലിരുന്നുള്ള നിങ്ങളുടെ പഠനത്തിെൻറയും കളികളുടെയും വിശേഷങ്ങൾ, വരകൾ, എഴുത്തുകൾ, ലോകത്ത് സ്നേഹവും സമാധാനവും വളർത്താൻ നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന മാർഗങ്ങൾ, ഇതെല്ലാം ഗൾഫ് മാധ്യമത്തിന് അയക്കൂ. വാട്ട്സ്ആപ്: 0556699188. dubai@gulfmadhyamam.net
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.