റാസല്‍ഖൈമ: കോവിഡിനെ പിടിച്ചുകെട്ടാന്‍ നാടൊന്നാകെ അധികൃതരുടെ നിര്‍ദേശങ്ങള്‍ ഏറ ്റെടുത്തതോടെ വീടകങ്ങളില്‍ ‘കുടുങ്ങിയ’ കുരുന്നു-കൗമാരങ്ങളെ അടക്കിയിരുത്താന്‍ ര ക്ഷിതാക്കള്‍ക്ക് ആശ്രയമാകുന്നത് സാമൂഹിക മാധ്യമങ്ങള്‍. വിശേഷങ്ങളും ട്രോളുകളും പങ ്കുവെച്ചിരുന്ന വാട്സ്ആപ് സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ളവ കോവിഡ് ബോധവത്കരണവും കുട്ടികള്‍ക്കായി കളിചിന്തകളും പങ്കിട്ടാണ് മുന്നേറുന്നത്.
കത്തെഴുത്ത്, അമ്മക്കൊരു സഹായം, പച്ചക്കറി തോട്ടപരിചരണം, പ്രധാന വാര്‍ത്തകളുടെ ശേഖരണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് കുട്ടികളെ പ്രേരിപ്പിച്ച് റാസല്‍ഖൈമയിലെ മലയാളി അധ്യാപികയായ ഷീജ ഷാജിഹാനാണ് തെൻറ വാട്സ്ആപ് കൂട്ടായ്മയെ ക്രിയാത്മകമായി ഉപയോഗിക്കുന്നത്. റാക് ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപികയായ ഇവര്‍ ‘കുരുന്നുകൾക്കൊരിടം’ ബാല കലാ സാഹിതി ഗ്രൂപ്പിലാണ് ക്രിയാത്മകമായ പ്രവർത്തനങ്ങൾ തുടരുന്നത്. വിവിധ സ്കൂളുകളിലെ 40ഓളം വിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് ഷീജ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തെൻറ ചെറു സംഘത്തില്‍ വീട്ടില്‍ പറവകള്‍ക്കായി കുടിനീര് ഒരുക്കുന്ന കുട്ടികളുമുണ്ട്. ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പടമെടുത്ത് ഗ്രൂപ്പില്‍ പങ്കുവെക്കുകയും ചെയ്യുന്നു.
പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള കളിക്കളങ്ങളെല്ലാം അടച്ചതോടെ ചിത്രങ്ങള്‍ വരച്ചും കവിതകളും കഥകളും എഴുതിയും കരകൗശല നിര്മാണത്തിലേര്പ്പെട്ടും താളംതെറ്റിയ അവധിക്കാലത്തെ കുഞ്ഞു കൂട്ടുകാര്‍ തിരിച്ചുപിടിക്കുകയാണ്. പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റുമ്പോഴാണ് കരുത്തുള്ള സമൂഹത്തിെൻറ നിര്‍മാണം സാധ്യമാവുമെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടന്നതെന്നും ഷീജ വ്യക്തമാക്കി. പ്രശംസാര്‍ഹമായ പ്രവൃത്തിയാണ് കുട്ടികള്‍ക്കായുള്ള വാട്സ്ആപ് പ്ലാറ്റ്ഫോമിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന് ഗ്രൂപ്പിലെ രക്ഷിതാക്കളിലൊരാളായ ഷറീന അഭിപ്രായപ്പെട്ടു. മികച്ച അധ്യാപികക്കുള്ള റാക് എലിെമൻറ് പുരസ്കാരം അടുത്തിടെ ഷീജ ഷാജിഹാൻ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.