ഇതിലും വലിയ കടമ്പകൾ കടന്നവരല്ലേ നമ്മൾ

ജോ​ലി​സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ, മ​ക്ക​ളെ പ​ഠി​പ്പി​ച്ചെ​ടു​ക്കു​ന്ന ​തി​​െൻറ ആ​കു​ല​ത​ക​ൾ, ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ, നാ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ... അ​ങ്ങ​നെ​യ​ങ്ങ​നെ നൂ​റു​ക​ണ​ക്കി ​ന്​ വി​ഷ​യ​ങ്ങ​ൾ​കൊ​ണ്ട്​ ചൂ​ടു​പി​ടി​ച്ചു​നി​ൽ​ക്കെ​യാ​ണ്​ പ​​ഴ​ഞ്ചൊ​ല്ലി​ൽ പ​റ​യു​ന്ന​തു​പോ​ലെ ന​ മ്മു​ടെ ത​ല​യി​ലേ​ക്ക്​ കോ​വി​ഡ്​ ഭീ​തി പ​തി​ക്കു​ന്ന​ത്. പി​ന്നെ ആ​ശ​ങ്ക​ക​ൾ​ക്കും ആ​കു​ല​ത​ക​ൾ​ക്കും അ​ താ​യി കാ​ര​ണം. കോ​വി​ഡ്​ ഒ​രു ആ​ഗോ​ള​പ്ര​ശ്​​ന​മാ​ണെ​ങ്കി​ലും നാ​ടും വീ​ടും വി​ട്ട്​ വി​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്കി​ട​യി​ൽ ഇ​തു​ണ്ടാ​ക്കു​ന്ന ആ​ശ​ങ്ക ഒ​ര​ൽ​പം കൂ​ടു​ത​ലാ​ണ്. സാ​മൂ​ഹി​ക​ജീ​വി​ത​ത്തി​ന്​ അ​വ​സ​രം കു​റ​യു​ന്ന​തു​ത​ന്നെ ആ​ളു​ക​ളു​ടെ മ​നഃ​സം​ഘ​ർ​ഷം കൂ​ട്ടു​ന്ന ഘ​ട​ക​മാ​ണ്. ഉ​റ്റ​വ​ർ ആ​രും അ​ടു​ത്തി​ല്ലെ​ന്നും ത​നി​ക്ക്​ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ കു​ടും​ബം എ​ന്തു ചെ​യ്യു​മെ​ന്നും മ​റ്റു​മു​ള്ള ചി​ന്ത​ക​ളാ​ണ്​ പ​ല​രെ​യും മ​ഥി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​കൂ​ടി​യാ​കു​േ​മ്പാ​ൾ നെ​ഞ്ചി​ടി​പ്പ്​ ഇ​ര​ട്ടി​ക്കു​ന്നു.

മ​റ്റേ​ത്​ അ​സു​ഖ​ത്തെ​യും​പോ​ലെ കോ​വി​ഡ്​ രോ​ഗ​ത്തെ​യും സൂ​ക്ഷി​ക്ക​ണം എ​ന്ന​ല്ലാ​തെ അ​തോ​ർ​ത്ത്​ പേ​ടി​ച്ച്​ മ​രി​ക്കു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക്​ ആ​രും ചെ​ന്നെ​ത്ത​രു​ത്​ എ​​ന്ന്​ ഒാ​ർ​മി​പ്പി​ക്ക​െ​ട്ട. ഒ​ന്നാ​ലോ​ചി​ച്ചു​നോ​ക്കൂ, വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച് ഒാ​ടി​ച്ചി​ല്ലെ​ങ്കി​ലും, ആ​രോ​ഗ്യ​ക​ര​മാ​യ മ​റ്റു ശീ​ല​ങ്ങ​ൾ പി​ൻ​പ​റ്റി​യി​ല്ലെ​ങ്കി​ലും എ​ല്ലാം സം​ഭ​വി​ക്കാ​വു​ന്ന ഒ​രു കാ​ര്യം ത​ന്നെ​യ​ല്ലേ​ ജീ​വാ​പാ​യം. റോ​ഡി​ൽ സു​ര​ക്ഷാ​ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​പോ​ലെ കു​റ​ച്ച്​ സു​ര​ക്ഷാ​ശീ​ല​ങ്ങ​ൾ പാ​ലി​ക്ക​ണം എ​ന്നു മാ​ത്രം. ഉ​ല്ലാ​സ​കേ​​​ന്ദ്ര​ങ്ങ​ളും തി​യ​റ്റ​റു​ക​ളും പാ​ർ​ക്കു​ക​ളു​മെ​ല്ലാം അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ മാ​ന​സി​ക ഉ​ല്ലാ​സം തേ​ടാ​ൻ പു​റ​മെ​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. എ​ന്നാ​ൽ, ഒാ​രോ വീ​ടു​ക​ളെ​യും ഉ​ല്ലാ​സ​തീ​ര​ങ്ങ​ളാ​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​യാ​ണ്​ ഇ​തി​നെ കാ​ണേ​ണ്ട​ത്.

കു​ട്ടി​ക​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കാ​നും സം​സാ​രി​ക്കാ​നും ഏ​വ​രും ശ്ര​ദ്ധി​ക്ക​ണം. തി​ര​ക്കു കാ​ര​ണം ഒ​രി​ട​ത്ത്​ സ​മാ​ധാ​ന​മാ​യി​രു​ന്ന്​ ഒ​രു പാ​ട്ട്​ കേ​ൾ​ക്കാ​ൻ​പോ​ലും സ​മ​യം ല​ഭി​ക്കാ​ത്ത​വ​രാ​ണ്​ ന​മ്മ​ൾ. അ​ൽ​പ​നേ​രം ഇ​രു​ന്ന്​ പാ​ട്ടു കേ​ൾ​ക്കാ​നും യോ​ഗ​യോ മ​റ്റു ശ്വ​സ​ന​വ്യാ​യാ​മ​ങ്ങ​ളോ ചെ​യ്യാ​നും പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ക്കാ​നു​മെ​ല്ലാം വി​നി​യോ​ഗി​ക്ക​ണം സ​മ​യം. ജിം​നേ​ഷ്യ​ങ്ങ​ൾ അ​ട​ച്ചി​​ട്ടെ​ങ്കി​ലും വീ​ട്ടി​ലി​രു​ന്ന്​ ചെ​യ്യാ​വു​ന്ന ര​സ​ക​ര​വും ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മ​ങ്ങ​ളു​ണ്ട്. അ​ത്​ ല​ളി​ത​മാ​യി ചെ​യ്യാ​വു​ന്ന​തേ​യു​ള്ളൂ. പു​റ​ത്ത്​ തി​ര​ക്കു​ള്ള ഇ​ട​ങ്ങ​ളി​ൽ പോ​കാ​തി​രി​ക്കു​ക എ​ന്ന​ത്​ ഏ​വ​രും പാ​ല​ി​ക്കേ​ണ്ട പ്ര​ഥ​മ ക​ർ​ത്ത​വ്യ​മാ​ണ്. പി​ന്നെ കൈ​ക​ഴു​ക​ലും. പ​ക്ഷേ, വൃ​ത്തി​യാ​യോ എ​ന്നാ​ലോ​ചി​ച്ച്​ അ​തി​ലും ആ​ശ​ങ്ക​പ്പെ​ടു​ന്ന ഒ​രു പ​തി​വു​ണ്ട്​ ചി​ല​ർ​ക്ക്.

അ​തും ഒ​ഴി​വാ​ക്കു​ക. ടെ​ൻ​ഷ​നു​ക​ൾ മ​ന​സ്സി​ൽ സൂ​ക്ഷി​ക്കാ​തെ അ​ടു​പ്പ​മു​ള്ള​വ​രോ​ട്​ പ​ങ്കു​വെ​ക്ക​ണം. നി​ങ്ങ​ളു​ടെ വീ​ട്ടി​ലോ റൂ​മി​ലോ സു​ഹൃ​ദ്​​വ​ല​യ​ത്തി​ലോ ആ​രെ​ങ്കി​ലും അ​തീ​വ മ​നഃ​സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ടെ​ങ്കി​ൽ അ​വ​രെ പ​റ​ഞ്ഞു സ​മാ​ധാ​നി​പ്പി​ക്ക​ണം. ആ​വ​ശ്യ​െ​മ​ന്നു ക​ണ്ടാ​ൽ മ​നഃ​ശാ​സ്​​ത്ര വി​ദ​ഗ്​​ധ​രു​ടെ സേ​വ​ന​വും തേ​ട​ണം. ഒ​ന്നോ​ർ​ക്ക​ണം- ഒ​രു ജീ​വ​ജാ​ല​ത്തെ​യും വ​സ്​​തു​വി​നെ​യും നി​സ്സാ​ര​രാ​യി കാ​ണ​രു​ത്​ എ​ന്ന​തു​പോ​ലെ ഒ​രു ജീ​വ​ജാ​ല​ത്തേ​യും ആ​വ​ശ്യ​ത്തി​ല​ധി​കം ഭ​യ​ക്കു​ക​യും അ​രു​ത്. കോ​വി​ഡി​​െൻറ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ മ​തി​​യെ​ന്നേ. ലോ​ക​യു​ദ്ധ​ങ്ങ​ൾ, മ​ഹാ​മാ​രി​ക​ൾ, പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ങ്ങ​ൾ... അ​ങ്ങ​നെ ഏ​തെ​ല്ലാം അ​വ​സ്​​ഥ​ക​ളി​ലൂ​ടെ​യാ​ണ്​ ഇൗ ​ഭൂ​മി​ഗോ​ള​വും ഇ​തി​ലെ ജീ​വ​ജാ​ല​ങ്ങ​ളും ക​ട​ന്നു​പോ​യി​രി​ക്കു​ന്ന​ത്. ഇ​ത​ല്ല, ഇ​തി​നേ​ക്കാ​ൾ വ​ലി​യ ക​ട​മ്പ​ക​ളും ചാ​ടി​ക്ക​ട​ന്ന​വ​രാ​ണ്​ ന​മ്മ​ൾ. ഇ​നി​യും അ​തു​ത​ന്നെ സം​ഭ​വി​ക്കും.

ഡോ. ​മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​
സ്​​പെ​ഷ​ലി​സ്​​റ്റ്​ സൈ​ക്യാ​ട്രി​സ്​​റ്റ്, ആ​സ്​​റ്റ​ർ ക്ലി​നി​ക്, അ​ൽ മു​തീ​ന

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.