ദുബൈ: കഴിഞ്ഞ വർഷം ദുബൈയുടെ വിദേശ വ്യാപാരത്തിൽ എയർപോർട്ട് ഫ്രീ സോൺ അതോറിറ്റിയുടെ (ഡഫ്സ) സംഭാവന 164 ബില്യൺ ദിർഹം. ഇതിൽ 30 ബില്യൺ ദിർഹം വ്യാപാരവും ഇന്ത്യക്കൊപ്പമായിരുന്നു. ഡഫ്സയുടെ വ്യാപാരത്തിൽ 18.3 ശതമാനത്തിലും പങ്കാളിയായ ഇന്ത്യയാണ് ഇവരുമായുള്ള ഇടപാടിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 28.4 ബില്യൺ ദിർഹം വ്യാപാര ഇടപാടുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. ദുബൈയുടെ വിദേശ വ്യാപാരത്തിെൻറ 12 ശതമാനവും കഴിഞ്ഞ വർഷം നടന്നത് എയർപോർട്ട് അതോറിറ്റി വഴിയാണ്. 2018ൽ 146 ബില്യൺ ദിർഹമിെൻറ വ്യാപാരം നടന്ന സ്ഥാനത്താണ് ഇക്കുറി 164 ബില്യൺ ദിർഹം ഇടപാട് നടത്തിയത്. ഇതിൽ 72.4 ബില്യൺ ദിർഹം ഇറക്കുമതിയും 91.8 ബില്യൺ ദിർഹം കയറ്റുമതിയും ഉൾപ്പെടുന്നു. ഇറക്കുമതിയിലും ഇന്ത്യയാണ് മുന്നിൽ. ഡഫ്സ വഴി നടന്ന 40.7 ശതമാനം ഇറക്കുമതിയും ഇന്ത്യയിൽ നിന്നായിരുന്നു.
ഇന്ത്യയുമായുള്ള 30 ബില്യൺ ദിർഹം ഇടപാടിൽ 29.4 കോടി ദിർഹമും ഇറക്കുമതി ആയിരുന്നു. തൊട്ടുപുറകിലുള്ള ചൈന 28.4 ബില്യൺ ദിർഹമിെൻറ വസ്തുക്കളാണ് ഇറക്കുമതി ചെയ്തത്. ഏറ്റവും കൂടുതൽ കയറ്റുമതി സ്വിറ്റ്സർലൻഡിലേക്കായിരുന്നു. 25.1 ബില്യൺ ദിർഹമിെൻറ കയറ്റുമതി നടത്തിയ സ്വിറ്റ്സർലൻഡിന് പിന്നാലെ 11.3 ശതമാനവുമായി ഇറാഖ് ഉണ്ട്. എയർപോർട്ട് ഫ്രീസോണിെൻറ ഇടപാടിൽ പകുതിയിലേറെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളായിരുന്നു. 2018നെ അപേക്ഷിച്ച് മൾട്ടിനാഷനൽ കമ്പനികളുടെ സാന്നിധ്യം 36.6 ശതമാനം വർധിച്ചു. ആഗോള നിക്ഷേപകരുടെ കേന്ദ്രമായി ദുബൈ മാറുന്നതിെൻറ സൂചനയാണിതെന്നും കൂടുതൽ സ്ഥാപനങ്ങളെ ആകർഷിക്കാനാണ് ലക്ഷ്യമെന്ന് ഡഫ്സ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.