ദുബൈയിൽ മൂന്ന്​ പേർ കൂടി സുഖം പ്രാപിച്ചു

ദു​ബൈ: യു.​എ.​ഇ​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ 11 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​വ​രി​ലാ​ണ്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന്​ ആ ​രോ​ഗ്യ-​രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ യു.​എ.​ഇ​യി​ലെ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 85 ആ​യി. ഒ​രാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ 55 പേ​ർ​ക്ക്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 20 പേ​ർ സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​മു​ള്ള ര​ണ്ടു​​പേ​ർ​ക്കും കാ​ന​ഡ, ജ​ർ​മ​നി, മോ​ണ്ടി​നാ​ഗ്രോ, പാ​കി​സ്​​താ​ൻ, യു.​എ.​ഇ, റ​ഷ്യ, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒാ​രോ​രു​ത്ത​ർ​ക്കു​മാ​ണ്​ വ്യാ​ഴാ​ഴ്​​ച വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ ​െഎ​സൊ​ലേ​ഷ​നി​ലു​ള്ള ആ​റു​പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.