ദുബൈ: പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ നാലിലൊന്ന് വിലയ്ക്ക് ലഭ ിക്കുമെന്ന പരസ്യം കണ്ടാൽ ചാടിവീഴല്ലേ. തട്ടിപ്പിെൻറ വലിയ കെണിയിലേക്കായിരിക്കും ആ ചാ ട്ടമെന്ന് പറയുകയാണ് മൊബൈൽ ഫോൺ ബുക്ക് ചെയ്ത് വഞ്ചിതനായ ഒരു പ്രവാസി ഇന്ത്യക്കാരൻ. സ മൂഹമാധ്യമങ്ങളിൽ വ്യാപകമായി കാണുന്ന ഇത്തരം പരസ്യങ്ങളിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏറെ ശ്രദ്ധ തന്നെ വേണമെന്ന മുന്നറിയിപ്പും നൽകുന്നു അജ്മാനിൽ താമസിക്കുന്ന സലീമുദ്ദീൻ അൻസാരി. വാവെയ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ മേറ്റ് 20 പ്രോ സ്മാർട്ട് ഫോൺ കേവലം 279 ദിർഹമിന് സ്വന്തമാക്കാമെന്ന പരസ്യം കണ്ടാണ് ഇദ്ദേഹം ഓൺലൈനിൽ ബുക്ക് ചെയ്തത്.
1399 ദിർഹമാണ് ആമസോണിൽ ഇതിന് വില. പരസ്യത്തിൽ കണ്ട വെബ്സൈറ്റിൽനിന്ന് ലഭിച്ച വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്മാർട്ട് ഫോണിെൻറ യഥാർഥ വിവരങ്ങളും അയച്ചുനൽകി. മാത്രമല്ല ഒരു വർഷത്തെ വാറൻറിയുണ്ടെന്നും അറിയിച്ചു. ഫോൺ ലഭിക്കുമ്പോൾ മാത്രം പണം നൽകിയാൽ മതി എന്ന അറിയിപ്പും കൂടി ലഭിച്ചതോടെ കൂടുതൽ വിശ്വാസം തോന്നി ഫോൺ വാങ്ങാൻ തന്നെ തീരുമാനിച്ചു. ദിവസങ്ങൾക്കകംതന്നെ അജ്മാനിലെ വീട്ടിൽ സ്മാർട്ട് ഫോൺ കൊറിയർ വഴി എത്തി. ഉറപ്പ് വരുത്തുന്നതിനായി കവർ പൊട്ടിച്ചുനോക്കിയപ്പോഴും യഥാർഥ കമ്പനിയുടെ ലോഗോ പതിപ്പിച്ച ബോക്സ് തന്നെ.
പിന്നെ കൂടുതലൊന്നും ആലോചിക്കാതെ എ.ടി.എമ്മിൽ പോയി പണം പിൻവലിച്ച് കൊറിയർ ബോയിക്ക് നൽകുകയും ചെയ്തു. ശേഷം വീട്ടിലെത്തി ബോക്സ് തുറന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായതെന്ന് സലീമുദ്ദീൻ പറയുന്നു. പരസ്യത്തിൽ പറഞ്ഞ ഫോണിന് പകരം വിലകുറഞ്ഞ വ്യാജഫോണായിരുന്നു ബോക്സിലുണ്ടായിരുന്നത്. ചതി മനസ്സിലാക്കി വാട്സ്ആപ് നമ്പറിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ പാകിസ്താനിലെ കസ്റ്റമർകെയറിലേക്ക് വിളിക്കാനായിരുന്നു നിർദേശം. പിന്നീട് പലതവണ വാട്സ്ആപ് നമ്പറിൽ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഡ്ഓഫായിരുന്നുവെന്നും സലീമുദ്ദീൻ അൻസാരി പറഞ്ഞു. പല പേരുകളിലായി ഇത്തരം നിരവധി തട്ടിപ്പുകൾ അരങ്ങേറുന്നുണ്ടെന്നും ഇനി മറ്റാരും കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഇതു പുറംലോകത്തെ അറിയിക്കുന്നതെന്നും സലീമുദ്ദീൻ അൻസാരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.