ഓൺലൈൻ പഠനത്തിന്​ പിന്തുണയുമായി ഇത്തിസാലാത്ത്

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ പി​ന്തു​ണ ​യു​മാ​യി യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്​​ഥാ​പ​ന​മാ​യ ഇ​ത്തി​സാ​ലാ​ത്ത്. സ്​​കൂ​ളു​ക ​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​ക​ളു​ടെ​യും വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും പ​ഠ​ന സാ​മ​ഗ്രി​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന​തി​നും നി​ര​ക്ക്​ ഇൗ​ടാ​ക്കി​ല്ലെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 22 മു​ത​ൽ തു​ട​ങ്ങു​ന്ന ഇ-​ലേ​ണി​ങ്ങി​ലാ​ണ്​ ഇ​ത്തി​സാ​ലാ​ത്ത്​ സൗ​ജ​ന്യ സേ​വ​നം ഒ​രു​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ക്കം കൂ​ടാ​തെ തു​ട​​രേ​ണ്ട​ത്​ ത​ങ്ങ​ളു​ടെ കൂ​ടി ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്തി​സാ​ലാ​ത്തി​​െൻറ സേ​വ​ന​ത്തെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ-​ലേ​ണി​ങ്ങി​ന്​ പി​ന്തു​ണ​യു​മാ​യി ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്​​ഥാ​പ​ന​മാ​യ ‘ഡു’ ​രം​ഗ​ത്ത്​ വ​ന്നി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ബ്രൗ​സി​ങും ഡൗ​ൺ​ലോ​ഡി​ങ്ങും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ഡു​വി​​െൻറ പ്ര​ഖ്യാ​പ​നം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.