????????????? ??.??.???? ?????????

ഇന്ത്യക്കാർക്കായി ലുക്കൗട്ട്​ നോട്ടീസ്

ഷാർജ: ജുബൈൽ ജില്ലയിലെ അൽമാരിജ പ്രദേശത്തെ ആഭരണ നിർമാണശാല ഉടമയെ മർദിച്ച് നാലു കിലോ സ്വർണവുമായി കടന്ന മൂന്ന് ഇന് ത്യൻ തൊഴിലാളികളെ കണ്ടെത്തുന്നതിന്​ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് കടന്ന പ്രതികളെ പിടികൂടാൻ ഇൻറർപോളി​​െൻറ സഹായം തേടി. മോഷണം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്ന്​ കുറ്റാന്വേഷണ വിഭാഗം പറഞ്ഞു. ബംഗ്ലാദേശുകാരനായ തൊഴിൽ ഉടമയെ ആക്രമിക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്. പ്രതികളിൽ രണ്ടുപേർ മർദിക്കുമ്പോൾ മൂന്നാമൻ പുറത്ത് കാവൽ നിൽക്കുന്നതും പരിസരം വീക്ഷിക്കുന്നതും കാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിതാവിനെ കാണാതായപ്പോൾ മകൻ ഷിഷിർ കുമാർ ദാസ് (23) പൊലീസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ്​ മർദന വിവരം അറിഞ്ഞത്​.

ബംഗ്ലാദേശിലുള്ള മുത്തശ്ശി മരിച്ച വിവരം പിതാവിനെ അറിയിക്കാനാണ്​ ഷിഷിൽ കുമാർ ആഭരണ നിർമാണശാലയിൽ എത്തിയത്​. എന്നാൽ, സ്ഥാപനം അടച്ചതായി കണ്ടതിനെ തുടർന്ന്​ പിതാവിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പരിഭ്രാന്തരായ കുടുംബം പൊലീസിൽ പരാതി നൽകി. ​െപാലീസെത്തി സ്ഥാപനം തുറന്ന് പരിശോധിച്ചപ്പോഴാണ്​ അബോധാവസ്ഥയിൽ കിടക്കുന്ന ഉടമയെ കണ്ടെത്തിയത്​. തലയിലെ മുറിവിൽ നിന്ന് ചോര ഒലിക്കുന്ന നിലയിലായിരുന്നു. ഉടൻ ഇയാളെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. കാൽ നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സ്ഥാപനമാണെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും കുടുംബം പറഞ്ഞു. അർബുദ രോഗി കൂടിയായ ഇയാളുടെ നില മെച്ചപ്പെട്ടു വരുന്നതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.