സൗദിയിലേക്ക് എമിറേറ്റ്സ് പ്രത്യേക സർവിസ് നടത്തും

ദു​ബൈ: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം മാ​ർ​ച്ച് 12 മു​ത​ൽ 15 വ​രെ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാ ം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ൾ പ്ര​ത്യേ​ക സ​ർ​വി​സ് ന​ട​ത്തും. കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്തി​ടെ ന​ട​പ്പാ​ക്കി​യ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രു​ടെ മ​ട​ങ്ങി​പ്പോ​ക്ക്​ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണി​ത്.

ദു​ബൈ​യി​ൽ​നി​ന്ന് റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ സൗ​ദി പൗ​ര​ന്മാ​ർ​ക്കു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. ജി 20 ​ഉ​ച്ച​കോ​ടി​ക്ക് പെ​ർ​മി​റ്റ് കൈ​വ​ശ​മു​ള്ള മ​റ്റു പൗ​ര​ന്മാ​ർ​ക്ക് റി​യാ​ദി​ലേ​ക്കു മാ​ത്രം യാ​ത്ര​ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും. മൂ​ന്നു സൗ​ദി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നും മ​ട​ങ്ങു​ന്ന വി​മാ​ന​ങ്ങ​ളി​ൽ സൗ​ദി ഇ​ത​ര പൗ​ര​ന്മാ​ർ​ക്കു മാ​ത്ര​മേ യാ​ത്ര​ക്ക് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.