അജ്മാന്: കോവിഡ് മുന്‍കരുതലിെൻറ ഭാഗമായി ടാക്സി ഡ്രൈവര്‍മാരോട് സുരക്ഷാ മുന്‍കരുത ലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. അജ്മാന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് തങ്ങളുടെ കീഴിലുള്ള കാര്‍, ബസ് ഡ്രൈവര്‍മാരോട് ദിവസവും മാസ്ക് ധരിക്കാനും വാഹനം അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കിയത്.
ദിനവും നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പൊതു ഗതാഗത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
ആഴ്ചതോറും നടത്തുന്ന പരിശോധനയിലും ആരോഗ്യവും ശുചിത്വവും സംബന്ധിച്ച ബോധവത്കരണ ശിൽപശാലകളിലും പങ്കെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്ങളുടെ കീഴിലുള്ള വാഹനങ്ങളില്‍ അണുവിമുക്ത നടപടികളും മറ്റു ശുദ്ധീകരണ പ്രവൃത്തികളും കൃത്യമായി നടത്തുന്നുണ്ടെന്ന് അതോറിറ്റി മേധാവി ഒമര്‍ ലൂത്ത പ്രതികരിച്ചു. മറ്റു ടാക്സി കമ്പനികള്‍ക്കും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.