?????????? ????? ??????????? (??? ??????)

യു.എ.ഇയിൽ 15 പേ​ർ​ക്ക്​ കൂ​ടി ​കോ​വി​ഡ്; ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ

ദു​ബൈ: യു.​എ.​ഇ​യി​ൽ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ ഉ​​ൾ​പ്പെ​ടെ 15 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 74 ആ​യി ഉ​യ​ർ​ന് നു. ​കോ​വി​ഡ്​ ബാ​ധി​ത​രു​മാ​യി ഇ​ട​പ​ഴ​കി​യ​തി​​െൻറ പേ​രി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ ആ​റ്​ ഇ​ന്ത്യ​ക്കാ​രാ​ണ്​ യു.​എ.​ഇ​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 29 പേ​ർ​ക്കാ​ണ് യു.​എ.​ഇ​യി​ൽ​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. നാ​ലു​ ദി​വ​സം മു​മ്പ്​​ 15 പേ​ർ​ക്കു​ കൂ​ടി വൈ​റ​സ്​ ബാ​ധി​ച്ച​തോ​ടെ ഒ​രാ​ഴ്​​ച​ക്കി​ടെ 44 കേ​സു​ക​ളാ​ണ്​ യു.​എ.​ഇ​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 17 പേ​ർ പൂ​ർ​ണ​മാ​യും രോ​ഗ​വി​മു​ക്​​ത​രാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ മൂ​ന്ന്​ ഇ​റ്റ​ലി​ക്കാ​ർ​ക്കും ര​ണ്ടു​ വീ​തം യു.​എ.​ഇ, യു.​കെ, ശ്രീ​ല​ങ്ക പൗ​ര​ന്മാ​ർ​ക്കും ഒ​ന്ന്​ വീ​തം ജ​ർ​മ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ, ഇ​റാ​ൻ, താ​ൻ​സ​നി​യ സ്വ​ദേ​ശി​ക​ൾ​ക്കു​മാ​ണ്​ ചൊ​വ്വാ​ഴ്​​ച വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.