ദുബൈ: വിവിധ സർക്കാർ സേവനങ്ങൾക്കും ഇടപാടുകൾക്കും ഒടുക്കേണ്ട ഫീസ് സ്മാർട്ട് ചാനൽ വ ഴി നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ധനകാര്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ വിപു ലമായ കാമ്പയിന് തുടക്കമിട്ടു. ‘സ്മാർട്ട് പേ മൻത്’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന കാമ്പയിൻ ഏപ്രിൽ ഏഴു വരെ തുടരും. സർക്കാർ, സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും സേവനങ്ങൾക്കും സ്മാർട്ട് ചാനൽ വഴി മാത്രം ഫീസൊടുക്കുന്ന ശീലം പൗരന്മാരിലും താമസക്കാരിലും വർധിപ്പിക്കുകയാണ് കാമ്പയിൻ ലക്ഷ്യം. എല്ലാ വിഭാഗം ഉപഭോക്താക്കളിലും ഇൗ ശീലം പ്രോത്സാഹിപ്പിക്കുകയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് കാമ്പയിൻ പ്രഖ്യാപനം നടത്തി ധനകാര്യ വിഭാഗം ഡയറക്ടർ ജനറൽ അബ്്ദുറഹിമാൻ സലാഹ് അൽ സലാഹ് ചൂണ്ടിക്കാട്ടി. ഇങ്ങനെ ഫീസുകൾ അടക്കുന്നവർക്ക് രണ്ടു മില്യൻ ദിർഹം സമ്മാനം നേടാനുള്ള അവസരമൊരുക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ആഴ്ചകൾ തോറും സംഘടിപ്പിക്കുന്ന നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ എല്ലാ സർക്കാർ സേവനങ്ങൾക്കും സ്മാർട്ട് ചാനലുകളിലേക്ക് മാറുക വഴി ആത്യന്തികമായി എല്ലാ സർക്കാർ ഇടപാടുകളും കടലാസ് രഹിതമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ‘ദുബൈ നൗ’ ഉൾപ്പെടെ സർക്കാർ രൂപകൽപന ചെയ്ത വിവിധ മൊബൈൽ ആപ്പുകളും വെബ്സൈറ്റുകളും വഴി സ്മാർട്ട് ചാനലിലേക്ക് മാറാനുള്ള സൗകര്യമേർപെടുത്തിയിട്ടുണ്ടെന്ന് ധനകാര്യ വിഭാഗം സെൻട്രൽ അക്കൗണ്ട്സ് സെക്ടർ എക്സിക്യുട്ടിവ് ഡയറക്ടർ ജമാൽ ഹമദ് അൽ മറി വ്യക്തമാക്കി. ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സമ്മാനപദ്ധതിയിൽ നാലു കാറുകൾ, നൂറോളം സ്മാർട്ട്ഫോണുകൾ, ടാബ് ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയാണ് ആഴ്ചചതോറും സമ്മാനങ്ങളായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.