???????? ?????? ??????? ?????? ???????? ??????????? ???????????? ???????????????????? ?????????? ???????

അ​റ​ബ് ലോ​ക​ത്തെ വാ​യ​ന​മ​ത്സ​ര​ത്തി​ൽ ഇ​ക്കു​റി 21 മി​ല്യ​ൻ കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​വും

ദു​ബൈ: അ​ക്ഷ​ര​ങ്ങ​ളും വാ​യ​ന​യും പ​ക​രു​ന്ന ശ​ക്തി​യാ​ൽ അ​റ​ബ് മേ​ഖ​ല​യി​ൽ ന​വ​ലോ​കം കെ​ട്ടി​പ്പ​ടു​ക്കു ​ന്ന​തി​നാ​യി തു​ട​ക്ക​മി​ട്ട ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​യ​ന മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ മാ​റ്റു​ര​ക്ക ു​ന്ന​ത് 21 മി​ല്യ​ൻ കു​ട്ടി​ക​ൾ. പ​ങ്കാ​ളി​ത്തം കൊ​ണ്ടു ച​രി​ത്ര​മാ​കു​ന്ന അ​ഞ്ചാ​മ​ത് അ​റ​ബ് റീ​ഡി​ങ് ച​ല ​ഞ്ച്, ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​വു​ന്ന മ​ത്സ​ര​മെ​ന്ന റെ​ക്കോ​ഡും ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കും. ഒ​രു വ​ർ​ഷം 50 പു​സ്ത​ക​ങ്ങ​ളെ​ങ്കി​ലും കു​ട്ടി​ക​ളെ കൊ​ണ്ടു വാ​യി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം 2015ൽ ​തു​ട​ക്ക​മി​ട്ട റീ​ഡി​ങ് ച​ല​ഞ്ചി​ൽ ഇ​ക്കു​റി 52 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 96,000 സ്കൂ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​പ്പം 1,20,000 സൂ​പ്പ​ർ​വൈ​സ​ർ​മാ​രും റീ​ഡി​ങ് ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​യി മാ​റും. ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കു​രു​ന്നു​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കാ​ളി​ക​ളാ​വു​ന്ന അ​റ​ബ് റീ​ഡി​ങ് ച​ല​ഞ്ച് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ 21 മി​ല്യ​ൻ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടു റെ​ക്കോ​ഡ് തീ​ർ​ക്കാ​നൊ​രു​ങ്ങു​ന്ന​തി​ൽ അ​ത്യ​ധി​കം അ​ഭി​മാ​ന​മു​ണ്ടെ​ന്ന് റീ​ഡി​ങ് ച​ല​ഞ്ചി​െൻറ മു​ഖ്യ​ശി​ൽ​പി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ പു​തി​യ നാ​ലു രാ​ജ്യ​ങ്ങ​ൾ കൂ​ടി റീ​ഡി​ങ് ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​കും. സ്വി​റ്റ്സ​ർ​ല​ൻ​ഡ്, തു​ർ​ക്കി, ല​ക്സം​ബ​ർ​ഗ്, ഓ​സ്ട്രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​വാ​യ​ന​ക്കാ​രും ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നെ​ത്തും. മ​ധ്യ​പൂ​ർ​വേ​ഷ്യ, നോ​ർ​ത്ത് ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ 49 രാ​ജ്യ​ങ്ങ​ളി​ലെ 67,000 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 135 ദ​ശ​ല​ക്ഷം കു​രു​ന്നു​ക​ൾ മാ​റ്റു​ര​ച്ച ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​റ​ബ് റീ​ഡി​ങ് ച​ല​ഞ്ചി​ൽ സു​ഡാ​നി​ലെ ഹ​ദീ​ൽ അ​ൻ​വ​റാ​യി​രു​ന്നു ജേ​താ​വാ​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വാ​യ​ന മ​ത്സ​ര​ത്തി​ലെ പു​ര​സ്കാ​ര​ത്തു​ക​യാ​യ അ​ഞ്ചു ല​ക്ഷം ദി​ർ​ഹ​മാ​യി​രു​ന്നു സ​മ്മാ​നം. ജു​മാ​ന അ​ൽ മ​ൽ​ക്കി (സൗ​ദി അ​റേ​ബ്യ), ഫാ​ത്തി​മ അ​ൽ സ​ഹ്‌​റ അ​ഖ്യാ​ർ (മൊ​റോ​ക്കോ), അ​യ ബൂ​ത്രി​യ (തു​നീ​ഷ്യ), അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ഖ​ൽ​ദി (കു​വൈ​ത്ത്) എ​ന്നി​വ​ർ ഹ​ദീ​ലി​നൊ​പ്പം അ​വ​സാ​ന റൗ​ണ്ട് വ​രെ​യെ​ത്തി. മി​ക​ച്ച​ലോ​കം പ​ടു​ത്തു​യ​ർ​ത്താ​ൻ അ​റി​വും ക​ഴി​വു​മു​ള്ള പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി ശൈ​ഖ് മു​ഹ​മ്മ​ദി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​ബ് ലോ​ക​ത്തെ ഇ​ള​മു​റ​ക്കാ​ർ മാ​റ്റു​ര​ക്കു​ന്ന റീ​ഡി​ങ് ച​ല​ഞ്ചി​ന് 2015ൽ ​തു​ട​ക്ക​മാ​യ​ത്.

ഒ​രു മ​ത്സ​രാ​ർ​ഥി 50 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു​ള്ള അ​റി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. അ​ത്ത​ര​ത്തി​ൽ 10 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളെ​ക്കൊ​ണ്ട് അ​ഞ്ചു​കോ​ടി പു​സ്ത​ക​ങ്ങ​ൾ വാ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യെ​ല്ലാം കീ​ഴ്മേ​ൽ മ​റി​ച്ചു​ള്ള ആ​ധി​ക്യ​വും ആ​വേ​ശ​വു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ണ്ടാ​യ​ത്. 2018ൽ 10.5 ​മി​ല്യ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ ഏ​റ്റ​വും വ​ലി‍യ വാ​യ​നോ​ത്സ​വ​ത്തി​നെ​ത്തി​യ​പ്പോ​ൾ, 2019ൽ ​ഇ​ര​ച്ചെ​ത്തി​യ​ത് 13.5 മി​ല്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ക്കു​റി എ​ല്ലാ ക​ണ​ക്കു​ക​ളും അ​സ്ഥാ​ന​ത്താ​ക്കു​ന്ന പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​വു​ക. ഇൗ ​വ​ർ​ഷ​ത്തെ വി​ജ​യി​ക​ളെ ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ളി​ലൂ​ട 16 സെ​മി ഫൈ​ന​ലി​സ്്റ്റു​ക​ളി​ൽ നി​ന്നാ​ണ് അ​വ​സാ​ന റൗ​ണ്ടി​ലേ​ക്കു​ള്ള ഏ​റ്റ​വും മി​ടു​ക്ക​രാ​യ അ​ഞ്ച് മ​ത്സ​രാ​ർ​ഥി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​ത്. മി​ക​ച്ച സ്കൂ​ളി​ന് ഒ​രു മി​ല്യ​ൻ ദി​ർ​ഹ​വും മി​ക​വു​റ്റ സൂ​പ്പ​ർ​വൈ​സ​ർ​ക്ക് മൂ​ന്ന് ല​ക്ഷം ദി​ർ​ഹ​വും സ​മ്മാ​നി​ക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.