??????????????????? ??????????? ????????????

ദു​ബൈ: ധ്യാ​നി​ക്കു​ന്ന ഒ​രു സ​ന്യാ​സി​യെ​പ്പോ​ലെ തോ​ന്നും അ​ബ്​​ദു​റ​ഹ്മാ​ൻ പ​ര​വ​താ​നി നെ​യ്യു​ന്ന​ത ു കാ​ണുേ​മ്പാ​ൾ. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ പ​വി​ലി​യ​നു​മു​ന്നി​ൽ ഉ​യ​ർ​ത്തി​യ പ​ടു​കൂ​റ്റ​ൻ ത​റി​യി​ൽ ത​നി​ ക്ക് ചു​റ്റും ന​ട​ക്കു​ന്ന ബ​ഹ​ള​ങ്ങ​ളൊ​ന്നു​മ​റി​യാ​തെ ആ ​ചെ​റു​പ്പ​ക്കാ​ര​ൻ നെ​യ്ത്തു​ജോ​ലി തു​ട​രു​ ന്നു. ഒ​രു സം​ഗീ​ത ഉ​പ​ക​ര​ണ​ത്തി​ലെ​ന്ന പോ​ലെ നൂ​ലി​ഴ​ക​ൾ​ക്കി​ട​യി​ൽ അ​യാ​ളു​ടെ വി​ര​ലു​ക​ൾ ഒ​ഴു​കി ന​ട ​ക്കു​ന്നു. കൈ​യി​ലൊ​രു കു​ഞ്ഞ​രി​വാ​ളു​മു​ണ്ട്. അ​ടു​ത്ത് ചെ​ന്നി​രു​ന്ന​പ്പോ​ൾ ത​ല ചെ​രി​ച്ചു നോ​ക്കി ഒ​ന്നു ചി​രി​ച്ചു. പി​ന്നെ​യും ജോ​ലി തു​ട​ർ​ന്നു. അ​ഫ്ഗാ​നി​സ്​​താ​നി​ലെ വ​ലി​യ പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്നും പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര-​തീ​ർ​ഥാ​ട​ന കേ​ന്ദ്ര​വു​മാ​യ മ​സാ​റെ ശ​രീ​ഫ് സ്വ​ദേ​ശി​യാ​ണ് അ​ബ്​​ദു​റ​ഹ്മാ​ൻ തു​ർ​ഖ്മാ​ൻ. കു​ടും​ബം ഒ​ന്നാ​കെ പ​ര​വ​താ​നി​പ്പ​ണി​ക്കാ​രാ​ണ്. ചെ​റു​പ്പം മു​ത​ലേ കേ​ട്ടു​വ​ള​രു​ന്ന​തും ത​റി​യു​ടെ താ​ള​മാ​ണ്. വ​ർ​ണ​നൂ​ലു​ക​ളും പ​തു​പ​തു​ത്ത പ​ര​വ​താ​നി​ക​ളും നി​റ​ഞ്ഞ ലോ​കം പൊ​ടു​ന്ന​നെ​യാ​ണ് മാ​റി​മ​റ​ഞ്ഞ​ത്. ത​റി​യു​ടെ താ​ളം സ്ഫോ​ട​ന​ത്തി​െൻറ വെ​ടി​യൊ​ച്ച​ക​ളി​ൽ കേ​ൾ​ക്കാ​തെ​യാ​യി.

ബ​ഹു​വ​ർ​ണ പു​ഷ്പ​ങ്ങ​ൾ പോ​ലെ മ​നോ​ഹ​ര​മാ​യ പ​ര​വ​താ​നി വി​രി​ച്ചി​ട്ടി​രു​ന്ന നി​ല​ങ്ങ​ളി​ൽ ര​ക്ത​ക്ക​റ ത​ളം​കെ​ട്ടി​ക്കി​ട​ന്നു. ആ ​ചോ​ര​പ്പാ​ടു​ക​ളെ​ല്ലാം മാ​യ്​​ച്ച് വീ​ണ്ടും മ​നോ​ഹ​ര​മാ​യി നാ​ട് കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ഫ്ഗാ​ൻ ജ​ന​ത. ന​ഗ​ര​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും ആ​ർ​ക്കും ന​ശി​പ്പി​ക്കാ​നാ​വാ​ത്ത ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളും സാം​സ്​​കാ​രി​ക ചി​ഹ്​​ന​ങ്ങ​ളു​മാ​ണ്​ നാ​ടി​​െൻറ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ അ​വ​രു​ടെ മൂ​ല​ധ​നം. അ​ബ്​​ദു​വി​നെ​പ്പോ​ലെ​യു​ള്ള ചെ​റു​പ്പ​ക്കാ​രും അ​വ​രു​ടെ ചു​റു​ചു​റു​ക്കും അ​തി​ന്​ ക​രു​ത്താ​വു​ന്നു. മൂ​ന്നു​മാ​സം കൊ​ണ്ട്​ പൂ​ർ​ത്തി​യാ​വു​ന്ന പ​ടു​കൂ​റ്റ​ൻ പ​ര​വ​താ​നി​യാ​ണ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലി​രു​ന്ന്​ നെ​യ്യു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ദേ​ശ​വും ഇ​തു​പോ​ലെ വീ​ണ്ടും മ​നോ​ഹ​ര​മാ​യി നെ​യ്​​തെ​ടു​ക്കാ​നാ​വു​മെ​ന്നും അ​ദ്ദേ​ഹം മോ​ഹി​ക്കു​ന്നു.

ഇ​ത്ര​യേ​റെ നാ​ടു​ക​ളി​ൽ​നി​ന്നു​ള്ള മ​നു​ഷ്യ​ർ സ​ന്തോ​ഷ​ത്തോ​ടെ ഒ​രു​മി​ച്ചു​ചേ​രു​ന്ന ആ​ഗോ​ള ഗ്രാ​മം ​േപാ​ലെ​യാ​വ​ണം അ​ഫ്​​ഗാ​നും ലോ​ക​ത്തെ മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളും എ​ന്നും പ്രാ​ർ​ഥി​ക്കു​ന്നു. സൗ​ദി പ​വി​ലി​യ​നി​ലി​രു​ന്നാ​ണ്​ മ​ഹ്​​മൂ​ദ്​ അ​ലി ചി​ത്ര​പ്പ​ണി​ക​ൾ ചെ​യ്യു​ന്ന​ത്. വീ​ട്​ ന​ഷ്​​ട​പ്പെ​ട്ട പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ഫ​ല​സ്​​തീ​നി​ക​ളി​ൽ ഒ​രാ​ളാ​ണ്​ മ​ഹ്​​മൂ​ദ്​ അ​ലി. പ​ക്ഷേ, മ​ഹ്​​മൂ​ദി​​െൻറ​യും കൂ​ട്ടു​കാ​രു​ടെ​യും ക​ലാ​ശി​ൽ​പ​ങ്ങ​ൾ​ക്ക്​​ ലോ​ക​മൊ​ട്ടു​ക്കും ആ​വ​ശ്യ​ക്കാ​രു​ണ്ട്. പേ​ര്​ പ​റ​ഞ്ഞുെ​കാ​ടു​ത്താ​ൽ പ​വി​ലി​യ​നു​ക​ൾ ഒ​ന്നു ചു​റ്റി​ക്ക​റ​ങ്ങി വ​രു​േ​മ്പാ​ഴേ​ക്ക്​ അ​വ ലോ​ഹ​ത്തി​ൽ കൊ​ത്തി ലോ​ക്ക​റ്റാ​യി ന​ൽ​കും. വേ​ണ​മെ​ങ്കി​ൽ മു​ഖ​വും ലോ​ഹ​ത്ത​കി​ടി​ൽ ത​യാ​റാ​ക്കി​ക്കി​ട്ടും. ലോ​ക​ത്തി​​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​നു​ഷ്യ​ർ ന​ൽ​കു​ന്ന സ്​​നേ​ഹ​വും ആ​ദ​ര​വു​മാ​ണ്​ ത​ന്നെ​പ്പോ​ലെ​യു​ള്ള മ​നു​ഷ്യ​ർ​ക്ക്​ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​വാ​ൻ പ്രേ​ര​ണ പ​ക​രു​ന്ന​തെ​ന്ന്​ മ​ഹ്​​മൂ​ദ്​ പ​റ​യു​ന്നു.

ഗ്ലോ​ബ​ൽ വി​ലേ​ജ്​ മു​ഖേ​ന ത​ങ്ങ​ളു​ടെ ക​ലാ​രൂ​പ​ങ്ങ​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പേ​ര്​ കൊ​ത്തി​ച്ചെ​ടു​ത്ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ പ​റ​ഞ്ഞ​റി​ഞ്ഞ്​ വ​രു​ന്ന​വ​രാ​ണ്​ പു​തി​യ ഇ​ട​പാ​ടു​കാ​ർ. മൊ​റോ​ക്കോ​യി​ലും ഫ്രാ​ൻ​സി​ലു​മാ​യി ജ​ന്മ​വേ​രു​ക​ളു​ള്ള, യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഹു​ദ​യാ​ണ്​ ഇൗ ​ക​ലാ​രൂ​പ​ങ്ങ​ളു​ടെ മേ​ന്മ വി​വ​രി​ച്ചു​ന​ൽ​കു​ന്ന​ത്. കാ​ലി​ഗ്ര​ഫി ക​ലാ​കാ​ര​നാ​യ അ​വാ​ദും സ​ന്ദ​ർ​ശ​ക​രെ സ​ന്തോ​ഷി​പ്പി​ച്ച്​ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. വി​വി​ധ നാ​ട്ടു​കാ​രാ​യ ചെ​റു​പ്പ​ക്കാ​ർ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ഒ​ത്തു​ചേ​രാ​നും ജീ​വി​തം വീ​ണ്ടെ​ടു​ക്കാ​നും പി​ന്തു​ണ ന​ൽ​കു​ന്ന ആ​ഗോ​ള ഗ്രാ​മ​ത്തോ​ട്​ ഇ​വ​ർ​ക്കെ​ല്ലാം ഹൃ​ദ​യം നി​റ​യെ ക​ട​പ്പാ​ടു​ണ്ട്. ഇ​ത്ര​യേ​റെ ക​ലാ​കാ​ര​ന്മാ​രെ ഒ​രേ കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന ഇൗ ​മ​നോ​ഹ​ര ഇ​ട​ത്തോ​ട്​ സ​ഹൃ​ദ​യ ലോ​ക​ത്തി​നും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.