കോ​വി​ഡ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ ത​ട​വും പി​ഴ‍യും ശി​ക്ഷ

ദു​ബൈ: കോ​വി​ഡ്-19 വൈ​റ​സ് സം​ബ​ന്ധി​ച്ച് വ്യാ​ജ വി​വ​ര​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ തി​നെ​തി​രെ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രം​ഗ​ത്ത്. സ​മൂ​ഹ​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​വ​ർ​ക് കെ​തി​രെ ഓ​ൺ​ലൈ​ൻ നി​യ​മ​മ​നു​സ​രി​ച്ച് ശ​ക്ത​മാ​യ ശി​ക്ഷ ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​സ്തു​നി​ഷ്്ഠ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്ന് വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വോ മൂ​ന്നു മി​ല്യ​ൺ ദി​ർ​ഹം വ​രെ പി​ഴ​യോ ല​ഭി​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്ത് കോ​വി​ഡ് -19 ബാ​ധി​ച്ച ആ​ളു​ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ചു കാ​ണി​ക്കു​ന്ന ഇ​ത്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ഭ​യ​ത്തി​നും അ​നാ​വ​ശ്യ​മാ​യ പ​രി​ഭ്രാ​ന്തി​ക്കും കാ​ര​ണ​മാ​കു​ന്ന​താ​യി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​ബൂ​ദ​ബി​യി​ലെ സാ​യി​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന അ​ഭ്യൂ​ഹം വി​ദ്യാ​ർ​ഥി​ക​ളി​ലും ജീ​വ​ന​ക്കാ​രി​ലും വ​ലി​യ പ​രി​ഭ്രാ​ന്തി​യാ​ണ് സൃ​ഷ്്ടി​ച്ച​ത്. ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ അ​ധി​കൃ​ത​ർ മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പൊ​തു ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ക്കാ​നും ജ​ന​ങ്ങ​ളോ​ട് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് -19 നെ​ക്കു​റി​ച്ച് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഔ​ദ്യോ​ഗി​ക അ​ധി​കാ​രി​ക​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും പി​ന്തു​ട​ര​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യാ​ജ വാ​ർ​ത്ത​ക​ളോ സ​മൂ​ഹ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ക വ​ഴി ഓ​ൺ​ലൈ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ മൂ​ന്നു വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വ് ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ൽ മൂ​ന്നു മി​ല്യ​ൺ ദി​ർ​ഹം വ​രെ പി​ഴ​യോ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.


Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.