?????????????? 2020????? ?????????? ????? ??????????????????? ????? ???????????? ?????? ????? ?????? ?????????????? ????? ???????? ??????? ????????? ???????????????? ???????????????? ?????????????????????

റി​യ​ല്‍ എ​സ്​​റ്റേ​റ്റ് മേ​ള​ക്ക്​ ഷാ​ര്‍ജ​യി​ല്‍ തു​ട​ക്കം

ഷാ​ര്‍ജ: നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ വ​ൻ കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി റി​യ​ല്‍ എ​സ്​​റ്റേ​റ്റ് നി​ക്ഷേ​പ പ്ര ​ദ​ര്‍ശ​ന​ങ്ങ​ളു​ടെ ഏ​ഴാം പ​തി​പ്പി​ന് ‘ഏ​ക്കേ​ഴ്​​സ്​ 2020’ ഷാ​ര്‍ജ എ​ക്സ്പോ സ​െൻറ​റി​ല്‍ തു​ട​ക്കം. ഷാ​ര്‍ ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ സ​ലിം ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ ്തു. ത​ദ്ദേ​ശീ​യ-​അ​ന്താ​രാ​ഷ്​​ട്ര രം​ഗ​ത്തെ പ്ര​ശ​സ്ത​മാ​യ 40 റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഷാ​ര്‍ജ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​റു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഷാ​ര്‍ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ക്ക് ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യാ​ണ്​ (എ​സ്.​സി.​സി.​ഐ) ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.

ഷാ​ര്‍ജ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഹ​ദ്ദ അ​ല്‍ സു​വൈ​ദി, എ​സ്.​സി.​സി.​ഐ ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല സു​ല്‍ത്താ​ന്‍ അ​ല്‍ ഉ​വൈ​സ്, എ​ക്സ്പോ സ​െൻറ​ര്‍ സി.​ഇ.​ഒ സെ​യ്​​ഫ് മു​ഹ​മ്മ​ദ് അ​ല്‍ മി​ദ്ഫ, ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, സം​രം​ഭ​ക​ര്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച ഉ​പ ഭ​ര​ണാ​ധി​കാ​രി അ​തി​​െൻറ എ​ല്ലാ വ​ശ​ങ്ങ​ളെ കു​റി​ച്ചും ചോ​ദി​ച്ച​റി​യു​ക​യും നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും ഷാ​ര്‍ജ​യു​ടെ നി​ക്ഷേ​പ​രം​ഗ​ത്തും നി​ര്‍മാ​ണ രം​ഗ​ത്തും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​രോ​ഗ​തി​ക്ക് പി​ന്തു​ണ ന​ല്‍കു​ന്ന​വ​രെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. ഷാ​ര്‍ജ​യു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നും വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നും പി​ന്തു​ണ ന​ല്‍കു​ന്ന സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യെ അ​ബ്​​ദു​ല്ല അ​ല്‍ ഉ​വൈ​സ് പ്ര​ശം​സി​ച്ചു.

റി​യ​ല്‍ എ​സ്​​റ്റേ​റ്റ് വി​ക​സ​ന, നി​ക്ഷേ​പ ക​മ്പ​നി​ക​ള്‍, ഏ​ജ​ൻ​റു​മാ​ര്‍, റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ബ്രോ​ക്ക​ര്‍മാ​ര്‍, ബാ​ങ്കു​ക​ള്‍ എ​ന്നി​വ കൂ​ടാ​തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, വാ​സ്തു​വി​ദ്യാ ഡി​സൈ​ന്‍ സേ​വ​ന​ങ്ങ​ള്‍, ഇ​ൻ​റീ​രി​യ​ര്‍ ഡി​സൈ​നു​ക​ള്‍, ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​ക​ള്‍, ലീ​ഗ​ല്‍ ക​ണ്‍സ​ള്‍ട്ടി​ങ്, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, റി​യ​ല്‍ എ​സ്​​റ്റേ​റ്റ് മാ​നേ​ജ്​​മ​െൻറ് സേ​വ​ന​ങ്ങ​ള്‍, എ​ൻ​ജി​നീ​യ​റി​ങ്​ സേ​വ​ന ക​മ്പ​നി​ക​ള്‍, പ്രോ​ജ​ക്ട് മാ​നേ​ജ്​​മ​െൻറ്, എ​ൻ​ജി​നീ​യ​റി​ങ്​ ക​ണ്‍സ​ള്‍ട്ട​ൻ​റു​ക​ള്‍, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ള്‍, ക​രാ​ര്‍ ക​മ്പ​നി​ക​ള്‍, കൂ​ടാ​തെ നി​ര​വ​ധി സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​ദ​ര്‍ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​ണ്. വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും ശി​ല്‍പ​ശാ​ല​ക​ളും ശ​നി​യാ​ഴ്ച വ​രെ നീ​ളു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ട്​ മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​ വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം. പ്ര​വേ​ശ​നം, പാ​ര്‍ക്കി​ങ് എ​ന്നി​വ സൗ​ജ​ന്യം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.