അധ്യാപകൻ സ്​കൂളിൽ, വിദ്യാർഥി വീട്ടിൽ; പഠനം ഓൺലൈനിൽ

ദു​ബൈ: അ​ടി​യും വ​ടി​യും പേ​ടി​ച്ച്​ സ്​​കൂ​ളി​ൽ പോ​കാ​ൻ മ​ടി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഇ​താ ഒ​രു സ​ന്തേ ാ​ഷ വാ​ർ​ത്ത. നി​ങ്ങ​ളെ വീ​ട്ടി​ലി​രു​ത്തി പ​ഠി​പ്പി​ക്കു​ന്ന​തി​നെ പ​റ്റി ആ​ലോ​ചി​ക്കു​ക​യാ​ണ്​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം. അ​ധ്യാ​പ​ക​ർ സ്​​കൂ​ളി​ലി​രു​ന്ന്​ ക്ലാ​സെ​ടു​ക്കു​േ​മ്പാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലി​രു​ന്ന്​ ഇ​ൻ​റ​ർ​നെ​റ്റ്​ വ​ഴി ത​ത്സ​മ​യം ക്ലാ​സ്​ ശ്ര​വി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​വീ​ന പ​ഠ​നാ​നു​ഭ​വ​വും ഇ​ൻ​റ​ർ​നെ​റ്റ്​ അ​വ​ബോ​ധ​വും ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ങ്കി​ലും, കോ​വി​ഡ്​ വൈ​റ​സ്​ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​വേ​ഗം ന​ട​പ്പാ​ക്കാ​നാ​ണ്​ ആലോചന. സ്​​കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ്​ വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ്​ ‘ഒാ​ൺ​ലൈ​ൻ’ ക്ലാ​സു​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം വി​ജ​യം ക​ണ്ടാ​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളെ വീ​ട്ടി​ലി​രു​ത്തി പ​ഠി​പ്പി​ക്കും. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളും ഇ​തേ​ക്കു​റി​ച്ച്​ ആ​ലോ​ച​ന​യി​ലാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, ചെ​റി​യ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യും വീ​ട്ടി​ലി​രു​ത്തി പ​ഠി​പ്പി​ക്കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്.

സ്​​മാ​ർ​ട്​ ഫോ​ൺ, ടാ​ബ്, ലാ​പ്​​ടോ​പ്​, ഡെ​സ്​​ക്​​ടോ​പ്​ എ​ന്നി​വ​യാ​യി​രി​ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ ‘ക്ലാ​സ്​​മു​റി’. ഇ​തി​നി​ട​യി​ൽ മൊ​ബൈ​ലി​ൽ ക​ളി​ക്കാ​മെ​ന്ന്​ ക​രു​തേ​ണ്ട. ഇൗ ​സ​മ​യ​ങ്ങ​ളി​ൽ ഫോ​േ​ട്ടാ​യെ​ടു​ക്ക​ലും സൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഗെ​യിം ക​ളി​ക്കു​ന്ന​തും ​േബ്ലാ​ക്ക്​ ചെ​യ്യാ​നു​ള്ള വി​ദ്യ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ കൈ​യി​ലു​ണ്ട്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ​യാ​ണ്​ ഒാ​ൺ​ലൈ​ൻ ക്ലാ​സ്. ബു​ധ​നാ​ഴ്​​ച​ ആ​റ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ഗ്രേ​ഡി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും വ്യാ​ഴാ​ഴ്​​ച 10 മു​ത​ൽ 12 വ​രെ ഗ്രേ​ഡി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​ണ്​ ക്ലാ​സ്​ ന​ൽ​കു​ന്ന​ത്. ഇൗ ​സ​മ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ സ്​​കൂ​ളി​ലി​രു​ന്നാ​ണ്​ ക്ലാ​സ്​ ന​ൽ​കേ​ണ്ട​ത്. ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ഉ​ള്ള​തി​നാ​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ ​സ​ന്ദേ​ശം പ​ര​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ വ്യാ​ജ​മാ​ണെ​ന്നും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലേ​ത്​ പോ​ലെ പ​ക​ൽ ക്ലാ​സു​ണ്ടാ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തെ കു​റി​ച്ച്​ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറ്​ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​ക​ണം. ​ ക്ലാ​സ്​​മു​റി പോ​ലു​ള്ള അ​ന്ത​രീ​ക്ഷം വീ​ടു​ക​ളി​ൽ ഒ​രു​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി. ഇ-​വി​ദ്യാ​ഭ്യാ​സ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ്​ ട്വീ​റ്റി​ൽ പ​റ​യു​ന്ന​തെ​ങ്കി​ലും ‘കൊ​റോ​ണ’ എ​ന്ന ഹാ​ഷ്​ ടാ​ഗി​ലാ​ണ്​ ട്വീ​റ്റു​ക​ൾ പോ​സ്​​റ്റ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.