ഷാര്‍ജ: പാചകവും അതിമഹത്തായ കലയാണെന്ന് വിളംബരം ചെയ്ത് രണ്ടാമത് പാചക ഒളിമ്പിക് സിന് അല്‍താവൂനിലെ എക്സ്പോ സെൻററില്‍ തുടക്കമായി. ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ ഡ് ഇന്‍ഡസ്ട്രി ചെയര്മാന് അബ്ദുല്ല അല്‍ ഉവൈസ് ഉദ്ഘാടനം ചെയ്തു. എക്സ്പോ സെൻറര്‍ സി.ഇ.ഒ സെയിഫ് മുഹമ്മദ് അല്‍ മിദ്ഫയും സംഘാടകരായ പർപ്ള്‍ കിച്ചന് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ലോക പാചക കലയെ പരിചയപ്പെടുത്തുന്നതിന് ഈ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ 2000 ഷെഫുമാരാണ് എത്തിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി വ്യവസായം, ഹോട്ടല്‍ ആന്‍ഡ് ടൂറിസം എന്നിവ കൂടാതെ സേവന-ഉപകരണ വിതരണം, ബേക്കറി സൈപ്ല, ഭക്ഷണം തയാറാക്കല്‍, വെയര്‍ഹൗസിങ്, റഫ്രിജറേഷന്‍ സംവിധാനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമായി 200 സംരംഭകരും മേളയിലുണ്ട്. പഴം, പച്ചക്കറി, ഐസ് എന്നിവ കൊണ്ടുള്ള ശില്‍പനിര്‍മാണങ്ങള്‍ക്ക് ആദ്യ ദിവസംതന്നെ തുടക്കമായി. സന്ദര്‍ശകര്‍ക്ക് വിവിധ രുചികള്‍ പരിചയപ്പെടാനും അതിനെ കുറിച്ച് സംശയങ്ങള്‍ പരിഹരിക്കുന്നതിനും അവസരമുണ്ട്.
ഷാര്‍ജയുടെ സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കുന്ന എല്ലാവിധ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായി സെയ്ഫ് മുഹമ്മദ് മിദ്ഫ പറഞ്ഞു. പോയ വര്‍ഷത്തെക്കാള്‍ 70 ശതമാനം വര്‍ധനയാണ് പ്രദര്‍ശന മേഖലയില്‍ വരുത്തിയിരിക്കുന്നത്. പാചകകല അഭ്യസിക്കുന്നവര്‍ക്കും ഈ മേഖലയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കുമായി നിരവധി ശില്പശാലകളും സെമിനാറുകളും തത്സമയ പാചക മത്സരവും നടക്കുന്നു. വിവിധ സര്‍വകലാശാലകളുടെ പവിലിയനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നോവൽ കൊറോണ വൈറസ് ഉൾപ്പെടെ ആരോഗ്യ രംഗത്തുണ്ടാകുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള നിരവധി സര്‍ക്കാര്‍ ആരോഗ്യ വകുപ്പുകളുടെ ശുചിത്വ പങ്കാളിയും ഉപദേശകനുമായ ഇക്കോലാബ് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. മൂന്നാമത് ഫിലിപ്പിനോ ഭക്ഷ്യ വ്യവസായ സമ്മേളനത്തിെൻറ ഉദ്ഘാടനവും നടന്നു. ഫുഡ് ആന്‍ഡ് ബിവറേജസ് ഓപറേറ്റര്‍മാരെയും റസ്റ്റാറൻറ് ഉടമകളെയും സമ്മേളനം ആകര്‍ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.