സ്ത​നാ​ര്‍ബു​ദ പ​രി​ശോ​ധ​ന​യി​ല്‍ പു​രു​ഷ​ന്മാ​രു​ടെ നീ​ണ്ട​നി​ര

ഷാ​ര്‍ജ: സ്ത​നാ​ര്‍ബു​ദം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി യു.​എ.​ഇ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഷാ​ര്‍ജ​യു​ടെ പ​ത്താം പി​ങ്ക്​ കാ​ര​വ​ന് വ​ന്‍ സ്വീ​ക​ര​ണം. ഇ​തി​ന​കം പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ പു​രു​ഷ​ന്മാ​രാ​ണ്. യു.​എ.​ഇ​യി​ലു​ള്ള ഏ​തു​രാ​ജ്യ​ക്കാ​ര്‍ക്കും സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും അ​നു​ബ​ന്ധ ചി​കി​ത്സ​യും നേ​ടാ​മെ​ന്ന​താ​ണ് കാ​ര​വ​​െൻറ പ്ര​ത്യേ​ക​ത. സ്വ​ദേ​ശി​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്ലി​നി​ക്കു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താം.

തി​ങ്ക​ളാ​ഴ്ച റാ​സ​ല്‍ഖൈ​മ വ​നി​ത കോ​ള​ജി​നു മു​ന്നി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന പി​ങ്ക് കാ​ര​വ​ന്‍, സാ​ഖ​ര്‍ ഹോ​സ്പി​റ്റ​ല്‍, മ​നാ​ര്‍മാ​ള്‍ പി​ന്നി​ട്ട് ഖ​വാ​സിം കോ​ര്‍ണി​ഷി​​ലെ​ത്തും. 21 കി​ലോ​മീ​റ്റ​ര്‍ ദൂ​രം താ​ണ്ടു​ന്ന പി​ങ്ക് കാ​ര​വ​നി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രും അ​ണി​നി​ര​ക്കും.

പി​ങ്ക്​ കാ​ര​വ​ൻ ക്ലി​നി​ക്കു​ക​ൾ
സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും: ശാം ​ഹോ​സ്പി​റ്റ​ല്‍, അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റാ​സ​ല്‍ഖൈ​മ: 10.00-6.00.
സ്ത്രീ​ക​ള്‍ക്ക് മാ​ത്രം: സാ​ഖ​ര്‍ ഹോ​സ്പി​റ്റ​ല്‍, റാ​ക് മാ​ള്‍, അ​ല്‍ ഹം​റ സെ​യി​ലി​ങ് ക്ല​ബ്​​: -10.00--6.00.
മൊ​ബൈ​ല്‍ ക്ലി​നി​ക്: അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റാ​സ​ല്‍ഖൈ​മ: -2.00-6.00.
വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ സ്ഥി​രം ക്ലി​നി​ക്കു​ക​ള്‍: അ​ല്‍ മ​ജാ​സ് വാ​ട്ട​ര്‍ഫ്ര​ണ്ട് (ഷാ​ര്‍ജ): 4.00-10.00, അ​ല്‍ ഹ​മീ​ദി​യ പാ​ര്‍ക്ക് (അ​ജ്മാ​ന്‍): 4.00-10.00, സി​റ്റി​വാ​ക്, ഫെ​സ്​​റ്റി​വ​ല്‍ സി​റ്റി​മാ​ള്‍ (ദു​ബൈ): 4.00-10.00, മാ​ള്‍ ഓ​ഫ് യു.​എ.​ക്യു (ഉ​മ്മു​ല്‍ഖു​വൈ​ന്‍): 4.00-10.00, ഫു​ജൈ​റ​മാ​ള്‍: 4.00-10.00, മ​നാ​ര്‍മാ​ള്‍ (റാ​സ​ല്‍ഖൈ​മ): 4.00-10.00, ദി​ഗ​ലേ​റി​യ (അ​ബു​ദ​ബി): 4.00-10.00.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.