ദുബൈ: മിഡിലീസ്റ്റിലെ പ്രമുഖ ബിസിനസ് ശൃംഖലയായ മണപ്പാട്ട് ഗ്രൂപ് എക്സി. ഡയറക്ടർ ന മ്പൂരിമഠത്തിൽ സുധീർ മുഹമ്മദിന് യു.എ.ഇ ഗോൾഡ് കാർഡ് വിസ ലഭിച്ചു. യു.എ.ഇ, ഒമാൻ, ഇന്ത്യ, യു. കെ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ നിർമാണ സ്ഥാപനങ്ങളുടെയും ബിസിനസ് സംരംഭങ്ങളുടെയും കൂട്ടായ്മയായ മണപ്പാട്ട് ഗ്രൂപ്പിലെ തീജാൻ ജനറൽ ട്രേഡിങ് കമ്പനിയുടെ മേധാവിയാണ് സുധീർ മുഹമ്മദ്.
ജനക്ഷേമ ജീവകാരുണ്യ രംഗത്ത് മികച്ച ഇടപെടലുകൾ നടത്തുന്ന മണപ്പാട്ട് ബിസിനസ് ഗ്രൂപ്പിലെ മുഖ്യ സംരംഭകരിലൊരാളായ ഇദ്ദേഹം ദുബൈ ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ എംപയർ മുൻ പ്രസിഡൻറ്, ദുബൈ മുസ്ലിം എജുക്കേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി, ദുബൈ ഇന്ത്യൻ ആർട്സ് സൊസൈറ്റി പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപകർക്ക് യു.എ.ഇ ഗവൺമെൻറ് ഏർപ്പെടുത്തിയ ഈ ആനുകൂല്യം തനിക്ക് ലഭിച്ചതിൽ അതിയായ സന്തോഷവാനാണെന്നും ഈ അംഗീകാരത്തിൽ യു.എ.ഇ ഗവൺമെൻറിനോടും മണപ്പാട്ട് ബിസിനസ് ഗ്രൂപ് ചെയർമാൻ അമീർ അഹ്മദ് മണപ്പാട്ടിനോടും നന്ദി അറിയിക്കുന്നതായും സുധീർ മുഹമ്മദ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.