ദുബൈ: മലയാളി സമൂഹത്തിെൻറ നടുക്കം ഇനിയും മാറിയിട്ടില്ലാത്ത എമിറേറ്റ്സ് വിമാന ദുരന് തത്തിെൻറ അന്തിമ അന്വേഷണ റിപ്പോർട്ട് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ. എ) പുറത്തുവിട്ടു. 2016 ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്തുനിന്ന് ദുബൈയിലെത്തിയ ഇ.കെ 521 വിമാനത്തിന് ലാൻഡിങ്ങിനിടെ തീപിടിച്ചത്. 282 യാത്രക്കാരെയും 18 ജീവനക്കാരെയും പൂർണ സുരക്ഷിതരായി പുറത്തിറക്കാനായെങ്കിലും ഇൗ പരിശ്രമങ്ങൾക്കിടെ ജാസിം മുഹമ്മദ് ബലൂഷി എന്ന ഇമറാത്തി അഗ്നിശമന സേനാംഗം രക്തസാക്ഷിയായിരുന്നു. പൈലറ്റുമാരുടെ ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പരിശീലനവേളയിൽ പ്രത്യേക സംവിധാനമൊരുക്കണമെന്ന് ശിപാർശ ചെയ്യുന്നു. പൈലറ്റുമാർ എൻജിൻ പരിശോധന കാര്യക്ഷമമായി നടത്താതിരുന്നത് റിപ്പോർട്ട് എടുത്തുപറയുന്നു.
പരിശീലനവേളയിൽ പരിചയിച്ചിട്ടുള്ളതിൽനിന്ന് വിഭിന്നമായ ഒരു നിർണായക സാഹചര്യം വന്നപ്പോൾ അത് ശരിയായ വിധം കൈകാര്യം ചെയ്യുന്നതിൽ വൈമാനികർക്ക് വിജയിക്കാനായില്ല. എൻജിെൻറ തള്ളൽ ശ്രദ്ധിക്കാതെ, വേണ്ട വിധത്തിൽ പരിശോധനയില്ലാതെ വിമാനം ഇറക്കുകയായിരുന്നു. പൈലറ്റ് പരിശീലന വിലയിരുത്തൽ ഘട്ടത്തിൽ ഇത്തരം നടപടിക്രമങ്ങൾ വിജയകരമായി ചെയ്യുന്നതിനുള്ള മികവ് ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിെൻറയും പ്രാഥമിക, ഇടക്കാല റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽതന്നെ എമിറേറ്റ്സ് ഇൗ വിഷയങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ ആരംഭിക്കുകയും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന ശ്രദ്ധ ചെലുത്തുകയും ചെയ്തിട്ടുള്ളതായി സി.ഇ.ഒ ആദിൽ അൽ റിദാ പറഞ്ഞു. സുരക്ഷിതമായ യാത്ര എമിറേറ്റ്സിെൻറ പ്രഥമ പരിഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.