ഷാര്‍ജ: വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ കുട്ടിയെ വാഹനത്തിെൻറ മുന്‍ സീറ്റില്‍ ഇരുത്തുകയോ ചെയ്താല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിൻറും ശിക്ഷയായി ലഭിക്കുമെന്ന് ഷാര്‍ജ, ഫുജൈറ പൊലീസ ് മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ കുറക്കുന്നതിനും റോഡ് സുരക്ഷാ അവബോധം വളര്‍ത്തുന്നതിനുമായി സമൂഹമാധ്യമങ്ങൾ വഴി പൊലീസ് വകുപ്പുകള്‍ മുന്നറിയിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ മുകളില്‍ സൂചിപ്പിച്ച രണ്ട് നിയമലംഘനങ്ങളും 60 ശതമാനം കുറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, നിരവധി പേര്‍ സീറ്റ് ബെല്‍റ്റ് നിയമം പാലിക്കുന്നതില്‍ വിമുഖത പുലര്‍ത്തുന്നത് പട്രോളിങ് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എമിറേറ്റിലുടനീളം സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഹിസാമക് അമാനക്’ (നിങ്ങളുടെ ബെല്‍റ്റ്, നിങ്ങളുടെ സുരക്ഷ) എന്ന ബോധവത്കരണ കാമ്പയിന്‍ തുടരും.
വാഹനമോടിക്കുന്നവരെ നിയമത്തെ കുറിച്ച് നിരന്തരം ഓർമിപ്പിക്കുന്നതിനായി വിവിധ ഭാഷകളില്‍ ബ്രോഷർ വിതരണം ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുവഴി അപകടമുണ്ടായാല്‍ പരിക്കുകള്‍ കുറക്കുമെന്ന് പലരും മനസ്സിലാക്കുന്നില്ല. തങ്ങളെയും മക്കളെയും സംരക്ഷിക്കുന്നതിനാണ് നിയമം ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.കുട്ടികളെ സ്കൂളുകളില്‍നിന്ന് എടുക്കുന്ന അമ്മമാര്‍, അവരെ മുന്‍ സീറ്റിലിരിക്കാനും നിൽക്കാനും അനുവദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അപകടമോ പെട്ടെന്നുള്ള ബ്രേക്കിങ്ങോ സംഭവിക്കുമ്പോള്‍ കുട്ടികള്‍ അപകടത്തിൽപെടാനുള്ള സാധ്യത വര്‍ധിക്കുമെന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരല്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.