ഷാര്‍ജ കപ്പലപകടം: മരണം നാലായി

ഷാ​ര്‍ജ: ഷാ​ര്‍ജ തീ​ര​ത്ത് ക​പ്പ​ലി​ലു​ണ്ടാ​യ തീ​പ്പി​ടു​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഞ ാ​യ​റാ​ഴ്ച ഗ​ള്‍ഫ് ക​ട​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബം​ഗ്ല ാ​ദേ​ശ്, ആ​ഫ്രി​ക്ക സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​വൈ​ത്ത് ആ​ശു​പ​ത്രി​യി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ മൂ​ന്ന് ജീ​വ​ന​ക്കാ​രെ കാ​ണാ​താ​യ​താ​യി ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റും തീ​ര​സം​ര​ക്ഷ​ണ വി​ഭാ​ഗ​വും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കാ​ണാ​താ​യ​വ​ര്‍ക്കു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. സം​ഭ​വ ദി​വ​സം ര​ണ്ട് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ക്കു​ക​യും മൂ​ന്നു​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് 12 ജോ​ലി​ക്കാ​രും 44 സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്​​താ​ന്‍, ഇ​തോ​പ്യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​രെ​ല്ലാം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.