അജ്മാൻ: റിപ്പബ്ലിക്ദിനാഘോഷത്തിെൻറ ഭാഗമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ ഫൈസ ൽ എന്ന് പേരുള്ളവർ അജ്മാൻ ഹാബിറ്റാറ് ഫാമിൽ സംഗമിച്ചു. ഫൈസൽ തഹാനി ഉദ്ഘാടനം ചെയ്ത ു. ഫൈസൽ കണ്ണോത്ത് മുഖ്യസന്ദേശം നൽകി. ഡോ. ടി.പി. ഫൈസൽ കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. ചിത്രകാരൻ ഇ.കെ. ഫൈസൽ ചടങ്ങിൽ പങ്കെടുത്ത 200ലധികം ഫൈസൽമാരുടെ ചിത്രങ്ങൾ വരച്ചു വിതരണം ചെയ്തു. കായികപരിപാടികൾക്ക് ഫൈസൽ അബ്ദുല്ല നേതൃത്വം നൽകി.
ജൈവ പച്ചക്കറികളുമായി ഫൈസൽ താപ്പിയും മെഗാ ലോേഗായുമായി ഫൈസൽ ഒാറിയൻറ്, ഫൈസൽ സാഫ്കോ എന്നിവരുമെത്തി. കേക്ക് പ്രദർശനം, ഗാനമേള, ഫൈസൽ ഇടയിക്കലിെൻറ മാജിക് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ഫൈസൽ കുളങ്ങര, ഫൈസൽ മുക്കം, ഫൈസൽ വി. പെർഫ്യൂം, ഫൈസൽ മാട്ടുമ്മൽ, ഫൈസൽ ഡി.ഐ.പി, ഫൈസൽ ദമാൻ, ഫൈസൽ ദാറുൽ ഹുദ, ഫൈസൽ കക്കാട്ടിരി എന്നിവർ ആശംസ അറിയിച്ചു. ഫൈസൽ ബീരാൻ സ്വാഗതവും ഫൈസൽ ഇടവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.