????????????? ??????????? ???????????? ??????????????? ??????? ?????????????????????????? ?????????????? ???????

ഷാ​ര്‍ജ​യി​ലെ ത​ട​വു​കാ​ര്‍ ‘പ്ര​തീ​ക്ഷ’​യു​ടെ വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കും

ഷാ​ര്‍ജ: പ്രാ​യ​മാ​യ ത​ട​വു​കാ​ര്‍ക്കാ​യി ഷാ​ര്‍ജ പൊ​ലീ​സ് ‘വെ​ഹി​ക്കി​ള്‍ ഓ​ഫ് ഹോ​പ്പ്’ ആ​രം​ഭി​ച്ചു. അ ​ന്തേ​വാ​സി​ക​ളെ കോ​ട​തി, ആ​ശു​പ​ത്രി, മ​റ്റൊ​രു എ​മി​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​ക ു​ന്ന​തി​ന് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഇ​തി​ന് പ്ര​ത്യേ​ക സ​വി​ശേ​ഷ​ത​ക​ളു​ണ്ടെ​ന്നും ഷാ​ര്‍ജ ശി​ക്ഷാ പു​ന​ര​ധി​വാ​സ സ്ഥാ​പ​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ അ​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍ അ​സീ​സ് ഷു​ഹൈ​ല്‍ പ​റ​ഞ്ഞു.

ചി​കി​ത്സ വേ​ള​ക​ളി​ലും സ​മാ​ന അ​വ​സ​ര​ങ്ങ​ളി​ലും പു​റ​ത്തു​പോ​കു​ന്ന ത​ട​വു​കാ​ർ​ക്ക്​ പു​തി​യ യൂ​നി​ഫോം ന​ൽ​കും. വി​ല​ങ്ങും ജ​യി​ല്‍വ​സ്ത്ര​വും അ​ണി​ഞ്ഞ രീ​തി​യി​ല്‍ ത​ട​വു​കാ​രെ കാ​ണു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്​​ഥ പ​രി​ഗ​ണി​ച്ചാ​ണ്​ മ​റ്റൊ​രു യൂ​നി​ഫോം ന​ല്‍കു​ന്ന​ത്. ഏ​കാ​ന്ത ത​ട​വു​കാ​ര്‍ക്കാ​യി എ​യ​ര്‍ പ്യൂ​രി​ഫ​യ​റു​ക​ൾ സ്ഥാ​പി​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷം ത​ട​വു​കാ​ര്‍ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന 120 പേ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​താ​യി ബ്രി​ഗേ​ഡി​യ​ര്‍ ഷു​ഹൈ​ല്‍ പ​റ​ഞ്ഞു

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.