ദുബൈ: ദുബൈയിൽ വാഹനം വാടകക്ക് നൽകുന്നതിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇത്ത രം സ്ഥാപനങ്ങൾ ആർ.ടി.എയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കി. റെൻറ് എ കാറിന് പുറമെ ട്രക്ക്, ബസ്, ബൈക്ക്, സൈക്കിൾ തുടങ്ങിയവയും വാടകക്ക് നൽകാൻ അനുമതി തേടണം.
വാടകക്ക് നൽകുന്ന യാത്രാവാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ഭക്ഷണ ട്രക്കുകൾ തുടങ്ങിയവയും ആര്.ടി.എയുടെ നിയന്ത്രണത്തിലാക്കും. ഇത്തരം വാഹനങ്ങളുടെ സുരക്ഷ, സാങ്കേതിക മികവ് എന്നിവ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.