ദുബൈ: വെള്ളിയാഴ്ച നേരം പുലരുേമ്പാൾ ദുബൈ നഗരം ഒാടിത്തുടങ്ങിയിട്ടുണ്ടാവും. ഇനി ഉച ്ചവരെ നഗര ഹൃദയത്തിൽ 50,000ത്തോളം പേർ കാൽപെരുക്കത്തിെൻറ മാരത്തൺ മേളം തീർക്കും. സമ്മാന ത്തുകകൊണ്ടും പങ്കാളിത്തംകൊണ്ടും ലോകത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയ ദുബൈ മാരത്തണ ് വെള്ളിയാഴ്ച പുലർച്ച 5.55ന് കൊടിവീശും. ജുമൈറയിലെ ഉമ്മുസുക്കൈം റോഡിൽനിന്ന് ആരം ഭിച്ച് അതിന് തൊട്ടടുത്തുള്ള െപാലീസ് അക്കാദമിക്ക് സമീപം അവസാനിക്കുന്ന രീതിയി ലാണ് ക്രമീകരണം. വീൽചെയർ മാരത്തണോടെയാണ് തുടക്കം. പരിമിതികളോട് നോ പറഞ്ഞ് ന ിശ്ചയദാർഢ്യത്തിെൻറ പ്രതീകമായി മാറിയ ലോകോത്തര താരങ്ങൾ ഉൾപ്പെടെയുള്ളവർ വീൽചെയറിൽ റോഡിലിറങ്ങും.
രാവിലെ ഏഴിനാണ് 42.195 കിലോമീറ്റർ ദൂരമുള്ള ഫുൾ മാരത്തൺ അരങ്ങേറുന്നത്. ലോകോത്തര താരങ്ങളായ ഇത്യോപ്യയിൽനിന്നുള്ള സോളമൻ ദക്സിസ, വർക്കനേഷ് ദഗേഫ തുടങ്ങിയവർ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒാടും. ഫുൾ മാരത്തണിൽ വിജയിക്കുന്നവർക്ക് ലക്ഷം ഡോളറാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 40,000 ഡോളറും മൂന്നാമതെത്തുന്നയാൾക്ക് 20,000 ഡോളറും ലഭിക്കും. കഴിഞ്ഞ വർഷം ഇത്യോപ്യൻ സ്വദേശിയായ ഗെറ്റാനി മൊല്ല 2.03.34 മണിക്കൂറിൽ ഒാടിയെത്തിയതാണ് ദുബൈ മാരത്തണിലെ റെക്കോഡ്. 8.15ന് 10 കിലോമീറ്റർ റോഡ് റേസും 11ന് നാല് കിലോമീറ്റർ ഫൺ റേസും നടക്കും. ഉച്ചക്ക് ഒന്നോടെ പരിപാടികൾ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ ദുബൈ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന മാരത്തൺ സ്േപാൺസർ ചെയ്തിരിക്കുന്നത് സ്റ്റാൻഡേർഡ് ചാറ്റേർഡാണ്.
ഓട്ടക്കാരും കാണികളും അറിയാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.