??? ??????? ????????? ???????? ???????? ?????

ഫുജൈറയില്‍ 400 കിലോ തൂക്കമുള്ള സ്രാവിനെ പിടിച്ചു

ഷാര്‍ജ: എന്നത്തെയുംപോലെ മത്സ്യബന്ധനത്തിന് ഇറങ്ങിയതായിരുന്നു സ്വദേശിയായ ഈദ് അഹമ്മദ് സുലൈമാന്‍. ഫുജൈറ കടലി​ ​െൻറ രസതന്ത്രം നന്നായറിയാം അഹമ്മദിന്. ചിലപ്പോള്‍ വെറുംകൈയോടെ തിരിച്ചയക്കുന്ന കടല്‍, ചിലപ്പോള്‍ ചാകര തന്ന് സന്തോഷിപ്പിക്കും. കടലിലെ തണുത്ത കാറ്റും തിരമാലകളുടെ പാട്ടും കേട്ട് ബോട്ടില്‍ ഇരിക്കുമ്പോഴാണ് കൈയിലെ ചൂണ്ടക്കോലില്‍ വല്ലാത്തൊരു താളം പെരുത്തുകയറിയത്. ആ താളമാകട്ടെ, അഹമ്മദി​​െൻറ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതാണ്.

കൂറ്റന്‍ സ്രാവി​​െൻറ സാന്നിധ്യം മണത്തറിഞ്ഞ ഈദ് അതിനെ കൂടെക്കൊണ്ടുപോകാനുള്ള അടവുകളുമായി കാത്തിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നോട്ടമൊന്നു പിഴച്ചാല്‍ സംഭവിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പും. കുതിച്ചെത്തിയ സ്രാവിനെതിരെ മിന്നല്‍ വേഗത്തില്‍ അഹമ്മദും കൂട്ടുകാരും തിരിഞ്ഞു. 400 കിലോയോളം തൂക്കം വരുന്ന സ്രാവിനെയാണ് കീഴ്പ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം അലതല്ലി. ആ സന്തോഷ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പാറിപ്പറക്കുകയാണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.