യു.എ.ഇ എക്‌സ്‌പോ 2020: ഇന്ത്യക്കാർക്ക് വിസ സൗജന്യം –ഇന്ത്യൻ സ്​ഥാനപതി

അബൂദബി: എക്‌സ്‌പോ 2020ൽ പങ്കെടുക്കാൻ വരുന്ന ഇന്ത്യക്കാർക്ക് വിസ സൗജന്യമായി നൽകാൻ യു.എ.ഇ സർക്കാർ തീരുമാനിച്ചിട് ടുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു. യു.എ.ഇ എക്‌സ്‌പോ 2020ൽ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും. ഇന്ത്യൻ സമൂഹത്തി​​​െൻറ പൂർണ സഹകരണവും പങ്കാളിത്തവും യു.എ.ഇ സർക്കാറി​​​െൻറ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകണമെന്നും കേരള സോഷ്യൽ സ​​െൻറർ നടത്തുന്ന യു.എ.ഇ തല യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട്​ അദ്ദേഹം പറഞ്ഞു.

35 ലക്ഷത്തിലധികം ഇന്ത്യക്കാർ യു.എ.ഇയിലുണ്ട്​. അതിൽ 15 ലക്ഷത്തിലധികം മലയാളികളാണ്. യു.എ.ഇയുടെ കലാ-സാംസ്‌കാരിക-വാണിജ്യ മണ്ഡലങ്ങളിൽ മികവാർന്ന പ്രവർത്തനമാണ് മലയാളികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യൽ സ​​െൻറർ പ്രസിഡൻറ്​ എ.കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.