ദുബൈ: ലോകത്തെ ഏതു രാജ്യക്കാരനും ഏതു ഭാഷക്കാരനും ഏതു മതവിശ്വാസിക്കും തെൻറ വിശ്വാ സം പിൻപറ്റി ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമൊരുക്കിയിരിക്കുന്ന രാജ്യമാണ് യു.എ.ഇ . സഹിഷ്ണുതയാണ് ഇൗ നാടിെൻറ മുഖമുദ്ര. മറ്റുള്ളവരുടെ അവകാശങ്ങളും ആചാരങ്ങളും നമ്മു ടേത് പോലെത്തന്നെ പ്രധാനമാണെന്ന് ഒാരോ കുഞ്ഞിനെയും ഇൗ നാട് ഒാർമപ്പെടുത്തുന്നു. വിശ് വാസങ്ങളെ വ്രണപ്പെടുത്തുന്നത് അതുകൊണ്ട് തന്നെ ഇവിടെ വലിയ കുറ്റവുമാണ്. ഏതെങ്കിലും മതവിശ്വാസങ്ങളെ അവഹേളിക്കുന്നതും പ്രവാചകരെ നിന്ദിക്കുന്നതും വേദഗ്രന്ഥങ്ങളെ അവഹേളിക്കുന്നതും ദേവാലയങ്ങളെ അപമാനിക്കുന്നതുമെല്ലാം മതനിന്ദയായി കണക്കാക്കി നിയമ നടപടികളുണ്ടാവും. അഞ്ചുവർഷം വരെ തടവും 10 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുക. മതത്തിെൻറയും വർഗത്തിെൻറയും വർണത്തിെൻറയും പേരിലെ വിവേചനങ്ങൾക്കും ഭിന്നതകൾക്കും രാജ്യം തീർത്തും എതിരാണെന്നും അതിനെതിരെ കർശന നടപടി തന്നെ കൈക്കൊള്ളുമെന്നും അബൂദബി നീതിന്യായ വകുപ്പിലെ സാമൂഹിക ഉത്തരവാദിത്ത വിഭാഗം വിദഗ്ധ അമീന അൽ മസ്റൂഇ വ്യക്തമാക്കി. എല്ലാ മനുഷ്യർക്കും നീതിയും മികച്ച സേവനവും സൗകര്യവും ലഭിക്കണമെന്നാണ് യു.എ.ഇയുടെ പക്ഷം.
അതിന് ജാതിയോ ഭാഷയോ ദേശീയതയോ മാനദണ്ഡമായിക്കൂടാ. ഫെഡറൽ നിയമം (2) 2015 വിവേചനവും വിദ്വേഷവും എല്ലാ അർഥത്തിലും തടയുന്നു. സമാധാനവും സൗഹാർദവും നിറഞ്ഞ സാമൂഹിക ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് അബൂദബി നീതിന്യായ വകുപ്പ് ‘സായിദിെൻറ പാതയിൽ-നീതിയും സഹിഷ്ണുതയും’ എന്ന പ്രമേയത്തിൽ പ്രദർശനം ഒരുക്കിയിരുന്നു. പരസ്പരം സംസാരിക്കുേമ്പാൾ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ ആശയവിനിമയം നടത്തുേമ്പാഴും പോസ്റ്റ് ചെയ്യുേമ്പാഴും ഇൗ നിയമം ബാധകമാണ്. എല്ലാവിധ സ്വാതന്ത്ര്യവും രാജ്യം ജനങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ, മറ്റുള്ളവരുടെ വിശ്വാസങ്ങളും വികാരങ്ങളും മുറിപ്പെടുത്താൻ ആർക്കും അനുവാദമില്ല -അധികൃതർ വ്യക്തമാക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ എഴുതുേമ്പാൾ...
ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഹാങ്ഒൗട്ട്, ടിക്ടോക്, ടെലിഗ്രാം... സൗഹൃദം പങ്കുവെക്കാനും ആശയവിനിമയം നടത്താനും സൗകര്യങ്ങളും സംവിധാനങ്ങളും നിരവധിയാണ് ഇക്കാലത്ത്. മനസ്സിൽ തോന്നുന്ന ഒറ്റവരി കുറിച്ചിട്ടാൽ ലോകത്തിെൻറ എല്ലാ കോണുകളിലേക്കും പറന്നെത്തുമത്. നിങ്ങളെ അറിയുന്നവരും അറിയാത്തവരുമായ ആയിരക്കണക്കിനാളുകൾ കാണുമത്. അതുകൊണ്ട് തന്നെ ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ് സമൂഹമാധ്യമം. നമ്മൾ നാവുകൊണ്ട് ഉച്ചരിക്കുന്ന മോശം വാക്ക് അത് കേൾക്കുന്നവരെ മാത്രമാണ് വേദനിപ്പിക്കുകയെങ്കിൽ സമൂഹ മാധ്യമത്തിൽ നടത്തുന്ന മോശം പ്രയോഗം ആയിരങ്ങളെയാണ് വിഷമത്തിലാക്കുക.
സമൂഹമാധ്യമ ഉപയോഗം മാന്യമായ രീതിയിൽ മാത്രം വേണമെന്നത് സാമാന്യമര്യാദയാണ്. യു.എ.ഇയിൽ അതു സർക്കാർ ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്. രാജ്യത്തെയോ ഭരണാധികാരികളെയോ രാജ്യത്തിെൻറ നിയമങ്ങളെയോ സഖ്യരാജ്യങ്ങളെയോ അവഹേളിക്കുന്ന ഒരു പ്രയോഗവും വെച്ചുപൊറുപ്പിക്കില്ല. മതങ്ങളെ അപമാനിക്കുന്നതും ഇവിടെ അനുവദനീയമല്ല. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവർക്കും കർശന നടപടികൾ നേരിടേണ്ടിവരും. അനുവാദമില്ലാതെ ആളുകളുടെ ഫോേട്ടാ എടുക്കുന്നതും അവ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും വലിയ പിഴ നേരിടേണ്ടിവരുന്ന കുറ്റമാെണന്ന് ഒാർക്കുക. നാട്ടിലെ വിഷയങ്ങളുടെ പേരിൽ മതങ്ങളെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളെ ഇൗയിടെ ഒരു മുൻനിര സ്ഥാപനം പിരിച്ചുവിട്ടിരുന്നു. പോസ്റ്റുകൾ മാത്രമല്ല, അവയുടെ അടിയിൽ കമൻറ് ചെയ്യുേമ്പാഴും മര്യാദകൾ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.