????????? ????? ???????????? ???? ???????

അ​ബൂ​ദ​ബി ടോ​ൾ ഗേ​റ്റ്​: നി​ര​ക്ക്​ ഈ​ടാ​ക്ക​ൽ ഏ​പ്രി​ൽ ര​ണ്ടി​നു​ശേ​ഷം

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ജ​നു​വ​രി ര​ണ്ടു​മു​ത​ൽ ടോ​ൾ ഗേ​റ്റ്​ ക​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല ്ലാ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഏ​പ്രി​ൽ ര​ണ്ടി​നു​ശേ​ഷം നി​ര​ക്ക് ഈ​ടാ​ക്കു​മെ​ന്ന് സ​മ​ഗ്ര ഗ​താ​ഗ​ത കേ​ന്ദ്ര​വും ന​ഗ​ര​സ​ഭ-​ഗ​താ​ഗ​ത വ​കു​പ്പും അ​റി​യി​ച്ചു. ടോ​ൾ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത് ജ​നു​വ​രി ര​ണ്ടു മു​ത​ലാ​ണ്. ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ​യും ടോ​ൾ ഗേ​റ്റി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്​ തു​ക ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, മൂ​ന്നു മാ​സ​ത്തെ ഗ്രേ​സ് പീ​രി​യ​ഡി​നു ശേ​ഷ​മാ​വും ടോ​ൾ നി​ര​ക്ക് ശേ​ഖ​രി​ക്കു​ക. സ​മ​ഗ്ര ഗ​താ​ഗ​ത കേ​ന്ദ്രം, ന​ഗ​ര​സ​ഭ-​ഗ​താ​ഗ​ത വ​കു​പ്പ്​ എ​ന്നി​വ​യു​ടെ വെ​ബ്സൈ​റ്റി​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് അ​ക്കൗ​ണ്ട് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള ഗ്രേ​സ് പ​രി​ധി​യാ​ണ് മൂ​ന്നു മാ​സ​ത്തേ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​റ​ക്ക് ടോ​ൾ ഗേ​റ്റ് ക​ട​ക്കു​ന്ന​വ​രി​ൽ നി​ന്നു​ള്ള നി​ര​ക്ക് ഒ​രു​മി​ച്ച് ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മൂ​ന്നു മാ​സ​ത്തി​ന​കം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ൾ നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് അ​ക്കൗ​ണ്ട് ടോ​പ്അ​പ് ചെ​യ്യാ​നാ​വും. മൂ​ന്നു​മാ​സം വ​രെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കി​ല്ലെ​ങ്കി​ലും ടോ​ൾ ക​ട​ക്കു​മ്പോ​ൾ നാ​ലു ദി​ർ​ഹം വീ​തം രേ​ഖ​പ്പെ​ടു​ത്തും.

ര​ജി​സ്‌​ട്രേ​ഷ​ൻ എ​ത്ര​യും വേ​ഗം വാ​ഹ​ന ഉ​ട​മ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ളോ​ടും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച ശേ​ഷം ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​തി​രു​ന്നാ​ൽ നി​യ​മ​ലം​ഘ​ന​മാ​വും. ഗ്രേ​സ് പീ​രി​യ​ഡി​ൽ ടോ​ൾ ഗേ​റ്റ്​ ക​ട​ന്ന​തി​െൻറ നി​ര​ക്ക് എ​ല്ലാ വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്നും ഈ​ടാ​ക്കും. ഈ ​കാ​ല​യ​ള​വി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നും അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ ബാ​ല​ൻ​സി​െൻറ അ​ഭാ​വ​ത്തി​നും ഉ​പ​യോ​ക്താ​ക്ക​ൾ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രും. ഗ്രേ​സ് പീ​രി​യ​ഡ് ക​ഴി​യു​ന്ന​തു​വ​രെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ടോ​ൾ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം ല​ഭി​ക്കും. ജ​നു​വ​രി ര​ണ്ടു​മു​ത​ൽ ടോ​ൾ നി​ര​ക്ക് ക​ണ​ക്കു​കൂ​ട്ട​ൽ ആ​രം​ഭി​ച്ച​താ​യി സ​മ​ഗ്ര ഗ​താ​ഗ​ത കേ​ന്ദ്രം സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ൽ ര​ണ്ടി​നു​ ശേ​ഷ​മാ​വും നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യും ടോ​ൾ നി​ര​ക്കും ഈ​ടാ​ക്കു​ക. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഒ​രു​പ്രാ​വ​ശ്യം ഗേ​റ്റ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​ന് നാ​ലു​ ദി​ർ​ഹം വീ​ത​മാ​ണ് ടോ​ൾ നി​ര​ക്ക്. പ്ര​തി​ദി​നം വ്യ​ക്തി​ഗ​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി 16 ദി​ർ​ഹ​മാ​വും ഈ​ടാ​ക്കു​ക. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ലെ ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജ്, ശൈ​ഖ് ഖ​ലീ​ഫ ബ്രി​ഡ്ജ്, അ​ൽ​മ​ക്ത ബ്രി​ഡ്ജ്, മു​സ​ഫ ബ്രി​ഡ്ജ് എ​ന്നി​വ​യി​ലാ​ണ് ടോ​ൾ ഗേ​റ്റു​ക​ൾ ജ​നു​വ​രി ര​ണ്ടു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.