ദുബൈ: യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ അഞ്ചുവർഷ സന്ദർശക വിസ പദ്ധതി സ ന്ദർശകർക്കും ഇൗ നാട്ടിൽ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നവർക്കും വ്യാപാര പങ്കാളിത് തമുള്ളവർക്കും വിഷയ വിദഗ്ധർക്കും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സാേങ്കതിക പ്രവ ർത്തകർക്കും കൂടുതൽ സൗകര്യവും സ്വാശ്രയത്വവും നൽകും. ആറുമാസം വരെ തുടർച്ചയായി യു.എ.ഇയിൽ തങ്ങാൻ കഴിയും എന്നതാണ് മുഖ്യ ആകർഷണീയത. ദീർഘകാല സന്ദർശക വിസ സംബന്ധിച്ച വ്യക്തമായ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിലേ പുറത്തുവരൂ.
മറ്റു ടൂറിസ്റ്റ് വിസകൾ ലഭിക്കുന്നതിന് നിലവിലുള്ള മാനദണ്ഡം തന്നെയാവും ദീർഘകാല വിസിറ്റ് വിസക്കും വേണ്ടിവരുക. ഇൗ വിസയിൽ വരുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കുമെന്നാണ് സൂചന. യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വിപ്ലവാത്മകമായ പുതിയ വിസ പദ്ധതിക്ക് അംഗീകാരം നൽകിയത്.
യു.എ.ഇയുടെ ഭാവി കുതിപ്പിലേക്കുള്ള തയാറെടുപ്പിെൻറ വർഷത്തിലാണ് ലോക സഞ്ചാരഭൂപടത്തിൽ രാഷ്ട്രത്തിെൻറ സ്ഥാനം കൂടുതൽ ശക്തമാക്കാൻ വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. പുതിയ വിസ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിഫിക്കേഷൻ ആൻഡ് സിറ്റിസൺഷിപ്പിനാണ്. എല്ലാക്കാലത്തും ആഗോളതലത്തിൽ വികസനത്തിന് അനുരൂപമായ, വിനോദസഞ്ചാര-സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയപരിപാടികൾ യു.എ.ഇ തുടർന്നുപോരുന്നുണ്ടെന്ന് അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് ബിൻ ഹമ്മാദ് അൽ ഷംസി ചൂണ്ടിക്കാട്ടി.
ഏതു നാട്ടുകാർക്കും ദീർഘകാല സന്ദർശക വിസ അനുവദിക്കാനുള്ള തീരുമാനം രാഷ്ട്രനായകരുടെ ദീർഘവീക്ഷണവും ഏവരെയും ഉൾക്കൊള്ളാനുള്ള നാടിെൻറ മനസ്സുമാണ് പ്രകടമാക്കുന്നത്. രാജ്യത്തിെൻറ അഭിമാന പദ്ധതികളിലൊന്നാവാനൊരുങ്ങുന്ന എക്സ്പോ 2020ന് മുന്നോടിയായി ഇൗ സന്ദശക വിസ നിയമം വരുന്നുവെന്നതും സവിശേഷ ശ്രദ്ധപകരുന്നു. 21 ദശലക്ഷം ആളുകളെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.