അബൂദബി: വിസ് എയർ ഹോൾഡിങ്സ് പി.എൽ.സിയുമായി സഹകരിച്ച് അബൂദബിയിൽ പ്രാദേശിക എയർലൈൻ സ്ഥാപിക്കുന്നു. ഹംഗറിയിൽനിന്നുള്ള വിസ് എയറിെൻറ യൂറോപ്പിന് പുറത്തുള്ള ആദ്യ എയർലൈൻ ആണിത്. 2020 രണ്ടാം പകുതിയിൽ പുതിയ എയർലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് അബൂദബി ഡെവലപ്മെൻറ് ഹോൾഡിങ് കമ്പനി അറിയിച്ചു. മധ്യ-കിഴക്കൻ-പടിഞ്ഞാറൻ യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വ്യോമയാന യാത്രാവികസനത്തിെൻറ ഭാഗമായാണിതെന്ന് അബൂദബി വിമാനത്താവളങ്ങളുടെ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ അറിയിച്ചു.
ബജറ്റ് യാത്രക്കു വർധിച്ചുവരുന്ന ആവശ്യം മുതലാക്കാനും ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അബൂദബിയുടെ വളർച്ചയെ പിന്തുണക്കാനും പദ്ധതി ലക്ഷ്യമിടുന്നു. യൂറോപ്പിന് പുറത്ത് ആദ്യത്തെ വിമാനക്കമ്പനി യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ സ്ഥാപിക്കാനായതിൽ അഭിമാനിക്കുന്നതായി വിസ് എയർ ഹോൾഡിങ്സ് സി.ഇ.ഒ ജസെഫ് വരാഡി അറിയിച്ചു. യൂറോപ്യൻ വ്യോമയാനക്കമ്പനികളിൽ ഏറ്റവും താഴ്ന്ന തോതിൽ കാർബൺ പുറന്തള്ളുന്നവയാണ് വിസ് എയറിെൻറ വിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.