യു.പി.എഫ് യു.എ.ഇ കൺവെൻഷൻ ഇന്ന്​ മുതൽ

ഷാർജ: യു.പി.എഫ് യു.എ.ഇ വാർഷിക കൺവെൻഷൻ ‘റീമാ-2026’ എന്ന പേരിൽ ഏപ്രിൽ 27 മുതൽ 29 വരെ വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്‍റ്​ർ മെയിൽ ഹാളിൽ നടക്കും.

പ്രമുഖ സുവിശേഷകൻ പാസ്‌റ്റർ ബി. മോനച്ചൻ, കായംകുളം ആണ് മുഖ്യ പ്രസംഗികൻ. പാസ്റ്റർ സക്കറിയ എബ്രഹാം (പ്രസിഡന്‍റ്​ യു.പി.എഫ്) അധ്യക്ഷഷത വഹിക്കും. യു.പി.എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കും. ഫിന്നി രാജു, വിൽ‌സൺ ബേബി, സന്തോഷ്‌ ഈപ്പൻ, വിനോദ് എബ്രഹാം എന്നിവരുടെ നേതൃത്യത്തിൽ കൺവൻഷൻ വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചു വരുന്നു.

Tags:    
News Summary - UPF UAE Convention from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.