അബൂദബി: പ്രവർത്തന സംവിധാനങ്ങൾ ആധുനികവൽക്കരിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നിർമിത ബുദ്ധിയും (എ.ഐ) ഡിജിറ്റൽ സാങ്കേതികവിദ്യകളും ചേർന്നുള്ള സംയോജിതമായ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി യു.എ.ഇ പ്രതിരോധ മന്ത്രാലയം.
നിരവധി നയതന്ത്ര പങ്കാളികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ഡിജിറ്റൽ പരിവർത്തനം, സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നിവയുടെ സഹ മന്ത്രിയുടെ ഓഫിസ് മേൽനോട്ടം വഹിക്കും. പ്രതിരോധ മേഖലകളിലുടനീളം നൂതനമായ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായാണ് പദ്ധതിയുടെ രൂപകൽപന. കൂടുതൽ കാര്യക്ഷമമായ വിഭവ നിയന്ത്രണത്തിനായുള്ള നൂതനമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ആസൂത്രണത്തിനും ഡാറ്റ വിശകലനത്തിനും പിന്തുണ നൽകുന്നതിന് നിർമിത ബുദ്ധിയുടെ ഉപയോഗം പ്രയോജനപ്പെടുത്തുന്നതിലായിരിക്കും പദ്ധതി കേന്ദ്ര കേന്ദ്രീകരിക്കുക. പ്രാദേശികവും അന്തർദേശീയമായും വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷ, സാങ്കേതികവിദ്യ വെല്ലുവിളികൾക്കെതിരെ വേഗത്തിൽ പ്രതികരിക്കാനുള്ള മന്ത്രാലയത്തിന്‍റെ കഴിവ് വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.