ത​ക​ർ​ന്ന കെ​ട്ടി​ടം

മ​ക്ക​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല

മ​ക്ക: വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യി​ലെ അ​ൽ ഹ​ജ്‌​ല ഡി​സ്​​ട്രി​ക്​​റ്റി​ലു​ള്ള അ​ൽ മ​ൻ​ഷി​യ പ്ര​ദേ​ശ​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ പൊ​ളി​ച്ചു​നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്ന പ​ഴ​യ കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്ന് മ​ക്ക ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. അ​പ​ക​ട​വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മ​റ്റ് സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ളു​ക​ളെ ഉ​ട​ന​ടി ഒ​ഴി​പ്പി​ച്ചു. തീ​ർ​ത്ഥാ​ട​ക​രു​ടെ​യും മ​റ്റ് താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് അ​തി​വേ​ഗ​ത്തി​ലു​ള്ള ഈ ​ന​ട​പ​ടി​യെ​ന്ന് ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യോ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​യ​തി​നാ​ലാ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യ​ത്. നി​ല​വി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഫീ​ൽ​ഡ് ടീ​മു​ക​ൾ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ന​ഗ​ര​സ​ഭാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Building collapses in Mecca; no casualties reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.