ദുബൈ: ഇന്ത്യയുടെ വളർച്ചയിൽ യു.എ.ഇ വലിയ പങ്കുവഹിച്ചതുപോലെ യു.എ.ഇയുടെ നേട്ടങ്ങളി ൽ മിക്കതിലും ഇന്ത്യക്കാരുടെ കൈയൊപ്പുമുണ്ടാവും. പ്രത്യേകിച്ച് മലയാളിയുടെ. വ്യാഴാഴ്ച ഗിന്നസ് നേട്ടത്തിനിടയാക്കിയ കൂറ്റൻ പതാക തയാറാക്കാനുള്ള നിയോഗം ലഭിച്ചതും മലയാളിക്കാണ്. ചേന്ദമംഗലൂർ സ്വദേശി ഷബീർ തെന്നഞ്ചേരി നേതൃത്വം നൽകുന്ന അൽ അമീർ ടെയ്ലറിങ് ആൻഡ് റെഡിമെയ്ഡ് ഗാർെമൻറ്സ് ട്രേഡിങ് എന്ന സ്ഥാപനത്തെയാണ് ഇൗ ചുമതല ഏൽപിച്ചിരുന്നത്. ഒക്ടോബർ 25നാണ് കമ്പനിക്ക് ഒാർഡർ ലഭിച്ചത്.
ദിവസേന 65 മുതൽ 70 മീറ്റർ വെച്ച് 30 ദിവസം കൊണ്ട് 2020 മീറ്റർ പതാക പൂർത്തിയാക്കാനാണ് കണക്കൂകൂട്ടിയത്. ഇതിനായി മറ്റു പല ജോലികളും മാറ്റിവെച്ച് സ്ഥാപനത്തിലെ ഏറ്റവും മിടുക്കരായ 20 തയ്യൽക്കാരെ നിയോഗിച്ചു. അവരെ സഹായിക്കാൻ നാലുപേർ, മേൽനോട്ടത്തിന് ഉയർന്ന സൂപ്പർവൈസർ. ആയിരക്കണക്കിനാളുകൾ കൈകാര്യം ചെയ്യുന്ന പതാകയാകയാൽ ഏറ്റവും ഗുണമേന്മയാർന്ന തുണിയും നൂലും ഉൽപന്നങ്ങളുമാണ് ഉപയോഗിച്ചത്. തീരുമാനിച്ചതിലും അഞ്ചുദിവസം മുമ്പ് പതാക നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി ഷബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.