ദുബൈ: പുതുപുത്തൻ മെഴ്സിഡസ് ബെൻസ് കാർ ചീറിവരുമ്പോൾ കാമറയിലാക്കിക്കളയാമെന്ന് ക രുതി മൊബൈൽ എടുക്കാൻ വരട്ടെ, കാറിലുള്ളത് ദുബൈ പൊലീസ് സംഘമായിരിക്കും. ദുബൈ പൊലീസ് പ ട്രോളിങ്ങിനായി രംഗത്തിറക്കിയ പുത്തൻ ആഡംബര കാറാണ് അത്. മെഴ്സിഡസ് എ.എം.ജി ജി.ടി 63 എസ് സീരീസ് കാറാണ് ഇതിനായി ദുബൈ പൊലീസ് പുതുതായി നിരത്തിലിറക്കിയിരിക്കുന്നത്. സൂപ്പർ കാറുകളുട ശ്രേണിതന്നെയുള്ള ദുബൈ പൊലീസ് പുതിയ അംഗത്തെ വരവേറ്റു. ബുർജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാഡ്, ജുമൈറ ബീച്ച് െറസിഡൻസ്, ലാമെർ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള പട്രോളിങ്ങിന് ഇൗ ആഡംബര കാർ ഉപയോഗിക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷ ഉയർത്തുന്നതിെൻറ ഭാഗമായാണ് പുതിയ സൂപ്പർ കാർ പുറത്തിറക്കിയിരിക്കുന്നതെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. പൊലീസ് സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിെൻറകൂടി ഭാഗമാണ് സൂപ്പർ കാറുകൾ സ്വന്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുത്തൻ കാറിെൻറ ക്ഷമതയും പ്രത്യേകതകളും ഖലീഫ അൽ മറി വിശദീകരിച്ചു. പുതിയ അംഗമായി മെഴ്സിഡസ് 63 എസ് കൂടി എത്തിയതോടെ ദുബൈ പൊലീസിെൻറ സൂപ്പർ കാറുകളുടെ എണ്ണം 15 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.