ദുബൈ: മാനത്ത് അപൂർവ കാഴ്ചയൊരുക്കുന്ന വലയസൂര്യഗ്രഹണം അബൂദബിയിലിരുന്ന് കാണാം. ഡി സംബർ 26ന് സംഭവിക്കുന്ന വലയസൂര്യഗ്രഹണം, യു.എ.ഇയിലുള്ളവർക്ക് ഏറ്റവും നന്നായി കാണാ നാവുന്ന സ്ഥലം അബൂദബിയിലെ ലിവ പ്രദേശമാണെന്ന് ദുബൈ ജ്യോതിശാസ്ത്ര വിഭാഗത്തിലെ ഹസൻ അൽ ഹരാരി പറഞ്ഞു. സാധാരണ ഭൂമിയില്‍നിന്നും കാണുന്ന സൂര്യബിംബത്തെ ചന്ദ്രന് മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന് കടന്നുവരുമ്പോള്‍ ഇത് സംഭവിക്കും. ചില സന്ദർഭങ്ങളില്‍ ചന്ദ്രന് ഭൂമിയില്‍നിന്നും സൂര്യനെ പൂർണമായി മറയ്ക്കാനാകില്ല, അപ്പോള്‍ ഒരു വലയം ബാക്കിയാകും, ഇതാണ് വലയ സൂര്യഗ്രഹണം.
അപൂർവമായി സംഭവിക്കുന്ന ഈ പ്രതിഭാസം വരുന്ന ഡിസംബർ 26ന് രാവിലെ 9.27നാണ് ദൃശ്യമാകുക. യു.എ.ഇയിൽ അബൂദബിയിലെ ലിവ പ്രദേശത്തുനിന്ന് മാത്രമേ മൊത്തം വാർഷികഘട്ടം കാണൂ. അവിടെ ശോഭയുള്ള പ്രകാശം ചന്ദ്രന് ചുറ്റും ഒരു മികച്ച വളയം സൃഷ്ടിക്കും. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽനിന്ന് ഭാഗികമായ ഒരു ഘട്ടം മാത്രമേ നിരീക്ഷിക്കൂ. രാവിലെ 7.25ന് ആരംഭിക്കുന്ന പൂർണ ഗ്രഹണം രണ്ടുമൂന്ന് മിനിറ്റ് നീണ്ടുനിൽക്കും. എന്നാൽ, നേത്രങ്ങൾക്ക് ഹാനികരമായതിനാൽ നേരിട്ട് കാണരുതെന്നും പ്രേത്യക ദൂരദർശിനികൾ വഴി മാത്രമേ ദർശിക്കാവൂ എന്നും അൽ ഹരാരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.