അബൂദബി: യു.എ.ഇയുടെ 48ാം ദേശീയ ദിനാഘോഷത്തിന് വാഹനങ്ങൾ അലങ്കരിക്കുന്നതിനും ആഘോഷ നി റവിൽ റോഡിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും കർശന നിയന്ത്രണവുമായി അബൂദബി പൊലീസ്. റോഡ് ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും പൊലീസ് മുന്‍ നറിയിപ്പ് നൽകി. നവംബർ 25 മുതൽ ഡിസംബർ ആറുവരെ മാത്രമാണ് വാഹനങ്ങൾ അലങ്കരിച്ച് നിരത ്തിലിറക്കാൻ അനുവാദം. ഗതാഗത സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ആഘോഷ പരിപാ ടികൾക്കുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിന് അബൂദബി, അൽ ദഫ്റ, അൽഐൻ എന്നിവിടങ്ങളിലെ എല്ലാ റോഡുകളും പ്രത്യേകം നിരീക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വാഹനങ്ങളെയും കാൽനടയാത്രക്കാരെയും അപകടത്തിലാക്കുംവിധം അശ്രദ്ധമായ ഡ്രൈവിങ്ങിന് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയൻറും വാഹനം കണ്ടുകെട്ടലും ആയിരിക്കും ശിക്ഷയെന്ന് അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻ സെക്ടർ ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരി അറിയിച്ചു.
വാഹനാലങ്കാര മാർഗനിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.