ദുബൈ: സത്വ ബസ് സ്റ്റേഷൻ, ഉൗദ്മേത്ത് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലെ പാർക്കിങ് ഭാ ഗികമായി നിർത്തലാക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബസ് സ്റ്റേഷൻ, മൾട്ടി ലെവൽ പാർക്കിങ് സംവിധാനം എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ സുഗമമായി മുന്നേറുന്നതിനായാണ് നിശ്ചിതകാലത്തേക്ക് ഭാഗിക നിയന്ത്രണമേർപെടുത്തുന്നതെന്ന് ആർ.ടി.എ വാർത്താകുറിപ്പിൽ അറിയിച്ചു.
വ്യാഴാഴ്ച നിലവിൽവന്ന പാർക്കിങ് നിയന്ത്രണം 2020 ഒക്ടോബർ അവസാനംവരെ തുടരും. സത്വയിൽ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന നിയന്ത്രണത്തിൽ ആദ്യം 84 പാർക്കിങ് സ്പേസുകളാണ് ഇല്ലാതാകുന്നത്. 131 പാർക്കിങ് സ്പേസുകൾ ഉപയോഗിക്കാനാവും. രണ്ടാംഘട്ടത്തിൽ 131 സ്പേസുകൾ അടക്കുമ്പോൾ 29 സ്പേസുകൾ പാർക്കിങ്ങിന് പ്രയോജനപ്പെടുത്താനാകും. ഉൗദ്മേത്ത മെട്രോ സ്റ്റേഷനിലെ പാർക്കിങ്ങും ഇതേ കാലയളവിൽ അടക്കും. വാഹനമോടിക്കുന്നവർ മേഖലയിലെ 500ൽപരം ബദൽ പാർക്കിങ് സ്പേസുകൾ പ്രയോജനപ്പെടുത്തണമെന്നും ആർ.ടി.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.