ദുബൈ: സാമൂഹിക പ്രതിബദ്ധതയും ധാർമികബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കാൻ ദുബൈ പൊ ലീസ് രൂപം നൽകിയ ഹിമായ സംഘം കായികക്കരുത്തിലൂടെ തീർത്തത് വേറിട്ട വിസ്മയം. ഹിമായ സംഘ ത്തിലെ വിദ്യാർഥിക്കൂട്ടം ഒറ്റക്കെട്ടായി തുനിഞ്ഞിറങ്ങിയപ്പോൾ 240 ടൺ ഭാരമുള്ള 737 ബോയിങ് ഫ്ലൈ ദുബൈ വിമാനമാണ് വടംകെട്ടി 150 മീറ്റർ ദൂരത്തിൽ വലിച്ചുനീട്ടിയത്. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിഭാവനം ചെയ്ത ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായാണ് വ്യത്യസ്ത കാഴ്ചയൊരുക്കി ദുബൈ പൊലിസും ഹിമായ സംഘവും രംഗത്തുവന്നത്. 15-17 പ്രായക്കാരായ കുട്ടിസംഘമാണ് സാഹസികപ്രകടനം നടത്താൻ ദുബൈ പൊലിസിനൊപ്പം മുന്നിട്ടിറങ്ങിയത്.
ദുബൈ പൊലീസ് ട്രെയിനിങ് ആൻഡ് അക്കാദമിക് വിഭാഗം അസി. കമാൻഡൻറ് മേജർ ജനറൽ മുഹമ്മദ് അഹമദ് ബിൻ ഫഹദിെൻറ നേതൃത്വത്തിലാണ് സാഹസിക പരിപാടി സംഘടിപ്പിച്ചത്. വളരെ എളുപ്പത്തിൽ കൂറ്റൻ വിമാനം കെട്ടിവലിച്ച് വിജയകരമായി സാഹസികയജ്ഞം പൂർത്തിയാക്കിയ കുട്ടിസംഘത്തെ അദ്ദേഹം പ്രശംസിച്ചു. ദുബൈ പൊലീസിലെ വനിത സേനാംഗങ്ങൾ കഴിഞ്ഞ വർഷം 240 ടൺ ഭാരമുള്ള ബോയിങ് 777-300R വിമാനം വടംകെട്ടി 100 മീറ്റർ ദൂരത്തിൽ വലിച്ച് ഗിന്നസ് ബുക്കിലിടം പിടിച്ചിരുന്നു. ദുബൈ പൊലീസ് പുരുഷ ടീം 302 ടൺ ഭാരമുള്ള 380A എയർക്രാഫ്റ്റ് 100 മീറ്റർ ദൂരത്തിൽ വലിച്ചുനീട്ടി മറ്റൊരു റെക്കോഡ് ഭേദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.