ദുബൈ: ദുബൈ നഗരത്തിൽനിന്ന് ഡ്രോൺ പറത്തുന്നവർ ശ്രദ്ധിക്കണം, അടുത്ത ഒമ്പത് ദിവസത്തേ ക്ക് കളിയായിപോലും ഡ്രോൺ പറത്താൻ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള പറത്തൽ നിരോധിത മേഖലയിൽ മാത്രമല്ല, അതിനോടു ചേർന്നുള്ള 15 കി.മീ ചുറ്റളവിലും ഡ്രോണോ മറ്റോ പറത്താൻ പാടുള്ളതല്ല.
ഇൗ വർഷത്തെ ദുബൈ എയർഷോ നടക്കുന്നതിെൻറ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്. ദുബൈ ആൽ മക്തൂം ഇൻറർനാഷനൽ എയർപോർട്ടിനു ചുറ്റുമുള്ള 15 കി.മീ വ്യാപ്തിയിൽ എല്ലാതരം പറക്കലും നവംബർ 21 വരെ നിരോധിച്ചതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.