അൽഐൻ: കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ അൽ ജസീറ എയർവേസ് അൽഐനിൽനിന്ന് കുവ ൈത്തിലേക്ക് ഡിസംബർ എട്ടു മുതൽ സർവിസ് ആരംഭിക്കുന്നു. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങള ിൽ ഉച്ചക്ക് 12.05ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് 02.40ന് അൽഐനിൽ എത്തുകയും വൈകീട്ട് 03.25ന് അൽഐനിൽനിന്ന് പുറപ്പെട്ട് 04.05ന് കുവൈത്തിൽ എത്തിച്ചേരുകയും ചെയ്യുന്ന രൂപത്തിലാണ് സർവിസ്. വെള്ളിയാഴ്ചകളിൽ അൽഐനിൽനിന്ന് കുവൈത്ത് വഴി കൊച്ചിയിലേക്കും കണക്ഷൻ ൈഫ്ലറ്റ് ലഭ്യമാകും.
വൈകീട്ട് 05.45ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് രാത്രി 12.55നാണ് കൊച്ചിയിൽ എത്തുക. കൂടാതെ മുംബൈ, ഡൽഹി, ഹൈദരാബാദ്, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും അൽജസീറ സർവിസ് നടത്തുന്നുണ്ട്. ഇതോടെ അൽഐൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് സർവിസ് നടത്തുന്ന പാസഞ്ചർ വിമാനക്കമ്പനികളുടെ എണ്ണം മൂന്നാകും. അൽഐനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഞായർ, വ്യാഴം ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് നേരിട്ട് സർവിസ് നടത്തുന്നുണ്ട്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കോഴിക്കോട് വഴി കണക്ഷൻ ൈഫ്ലറ്റും ലഭ്യമാണ്. കൂടാതെ, പാകിസ്താനിലെ പെഷാവറിലേക്ക് പാകിസ്താൻ എയർലൈൻസ് ബുധൻ, വെള്ളി ദിവസങ്ങളിൽ സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.