ദുബൈ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡിസൈനർമാരും കലാകാരും ഒത്തുചേരുന്ന ദ ുബൈ ഡിസൈൻ വാരാഘോഷത്തിൽ സജീവപങ്കാളിത്തവുമായി ഇന്ത്യയിൽനിന്നുള്ള ഇൻറീരിയർ ഡിസൈനർമാർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻറീരിയർ ഡിസൈനേഴ്സിെൻറ (െഎ.െഎ.െഎ.ഡി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുസ്ഥിര മാർഗങ്ങൾ ഉപയോഗിച്ച് അകത്തളം മനോഹരമാക്കുന്നതു സംബന്ധിച്ച സംവാദമാണ് മുഖ്യപരിപാടികളിലൊന്ന്. ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിലെ ഇ.എസ്.എ.ജി ഡിസൈൻ ഹബിൽ രാവിലെ ഒമ്പതു മുതൽ 11.30 വരെയാണ് സംവാദം. തുടർന്ന് ഡൗൺടൗൺ ഡിസൈനിൽ ഉച്ചക്ക് 2 മുതൽ 4 വരെ ക്യുറേറ്റഡ് വോക് നടക്കും. പമ്പുകളുടെ സ്പാനിഷ് നിർമാണ കമ്പനി എസ്പ, ദുബൈ ആസ്ഥാനമായുള്ള ഇൻറർസ്പേസ് ഇൻറീരിയേഴ്സ്, ഡസോച്, മീഡിയ ഫാക്ടറി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് ഐ.ഐ.ഐ.ഡി ദേശീയ വൈസ് പ്രസിഡൻറും എസ്പ സ്പെയിൻ എം.ഡിയുമായ എൻ. രാജീവ് പറഞ്ഞു.
ഇൗ മാസം 15ന് സമാപിക്കും ദുബൈ സെൻറർ ചെയർപേഴ്സൻ സോഹർ കപാഡിയ, ഇൻറർസ്പേസ് ഇൻറീരിയേഴ്സ് പ്രതിനിധി മെലാനി, ഡസ്റോച് ഡയറക്ടർ അൽതാഫ്, മീഡിയ ഫാക്ടറി സി.ഇ.ഒ ഷാ മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഇൻറീരിയർ ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച വ്യവസായികളെ വളർത്തിയെടുക്കുന്നതിനുമായി 1972ലാണ് െഎ.െഎ.െഎ.ഡി രൂപവത്കരിച്ചത്. ഇന്ത്യയിലെ 31 കേന്ദ്രങ്ങളിലായി 8,000 അംഗങ്ങൾ സംഘടനക്കുണ്ട്. ഏഷ്യ പസഫിക് ഡിസൈനേഴ്സ് അലയൻസ് അടക്കമുള്ള ആഗോള സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൂട്ടായ്മ ഇൗ വർഷം ഫെബ്രുവരിയിലാണ് എൻ. രാജീവിെൻറ നേതൃത്വത്തിൽ ദുബൈയില്‍ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യ ട്രേഡ് ആൻഡ് എക്സിബിഷൻ സെൻററിനു കീഴിലാണ് െഎ.െഎ.െഎ.ഡി ദുബൈ സെൻറർ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.